കേരളത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കച്ചവടവത്കരണം നടത്താനുള്ള നീക്കമാണ് നടക്കുന്നത് : ആർ ബിന്ദു
എയ്ഡഡ് - സ്വാശ്രയ സ്വയംഭരണ കോളേജുകളിൽ അനുമതിയില്ലാതെ സ്വാശ്രയ കോഴ്സുകൾ തുടങ്ങാനുള്ള തീരുമാനത്തിൽ പ്രതികരണവുമായി മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കേരളത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കച്ചവടവത്കരണം നടത്താനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് മന്ത്രിയുടെ പ്രതികരണം.
കൊച്ചി: എയ്ഡഡ് - സ്വാശ്രയ സ്വയംഭരണ കോളേജുകളിൽ അനുമതിയില്ലാതെ സ്വാശ്രയ കോഴ്സുകൾ തുടങ്ങാനുള്ള തീരുമാനത്തിൽ പ്രതികരണവുമായി മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കേരളത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കച്ചവടവത്കരണം നടത്താനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് മന്ത്രിയുടെ പ്രതികരണം. കേന്ദ്ര നയങ്ങൾ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലും നടപ്പിലാക്കുന്നുവെന്നും അതിന്റെ ഭാഗമായാണ് സർക്കാർ ഉത്തരവ് ഇറക്കിയതെന്നും ആർ ബിന്ദു വിമർശിച്ചു.
'യൂജിസിയെ ഉപയോഗിച്ച് കേന്ദ്ര നയങ്ങൾ വിശ്വസ്തതയോടെ പിന്തുടരുകയാണ്. ന്യൂ ജൻ കോഴ്സുകൾ വേണമെന്ന് തന്നെയാണ് ഇടത് നിലപാട്. കഴിഞ്ഞ സർക്കാർ പുതിയ കോഴ്സുകൾ കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. ഇപ്പോൾ എയ്ഡഡ് മേഖലയിൽ പരമ്പരാഗത കോഴ്സുകളും സ്വശ്രയ മേഖലയിൽ പുതിയ കോഴ്സുകളും അനുവദിക്കുകയാണ്. വിഷയത്തിലെ ഇരട്ടത്താപ്പ് അപലപനീയമാണ്. സാധാരണക്കാരായ കുട്ടികൾക്ക് താങ്ങാനവാത്ത ഫീസ് അടിച്ചേൽപ്പിക്കുന്നതാവും ഇപ്പോഴത്തെ ഉത്തരവ്.സ്വാശ്രയ ലോബി ഉന്നത വിദ്യാഭ്യാസ മന്ത്രിയെ കണ്ടതായി മനസ്സിലാക്കുന്നു. നയം മാറ്റത്തിന് പിന്നിലെ കാരണം മന്ത്രി വെളിപ്പെടുത്തണം ആർ ബിന്ദു'; ആവശ്യപ്പെട്ടു.