ഖത്തര്‍ കെ.എം.സി.സി കവര്‍ച്ച കേസില്‍ ബിജെപി പ്രാദേശിക നേതാവ് പരപ്പില്‍ ബാലകൃഷ്ണനെ മാപ്പുസാക്ഷിയാക്കാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി

കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം ഇതുസംബന്ധിച്ച ഹര്‍ജി സമര്‍പ്പിച്ചത്.

 

കോടതിയുടെ അനുമതി ലഭിക്കുന്നതോടെ അടുത്തദിവസം തന്നെ ബാലകൃഷ്ണന്റെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തും.

ഖത്തര്‍ കെ.എം.സി.സി കവര്‍ച്ച കേസില്‍ ബിജെപി പ്രാദേശിക നേതാവ് പരപ്പില്‍ ബാലകൃഷ്ണനെ മാപ്പുസാക്ഷിയാക്കാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി. കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം ഇതുസംബന്ധിച്ച ഹര്‍ജി സമര്‍പ്പിച്ചത്.


കോടതിയുടെ അനുമതി ലഭിക്കുന്നതോടെ അടുത്തദിവസം തന്നെ ബാലകൃഷ്ണന്റെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തും. വെല്‍ഡിങ് ജോലിക്കെന്ന വ്യാജേന തന്ന വിളിച്ചുകൊണ്ടുപോയി തെറ്റിദ്ധരിപ്പിക്കുകയും, തുടര്‍ന്ന് ഭീഷണിപ്പെടുത്തി കെ.എം.സി.സിയുടെ സ്‌ട്രോങ് റൂം തുറപ്പിക്കുകയുമായിരുന്നു എന്നാണ് ബാലകൃഷ്ണന്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി.

കെ.എം.സി.സി ഓഫീസിലെ ജീവനക്കാരനെ കെട്ടിയിട്ട ശേഷം സ്‌ട്രോംഗ് റൂം തകര്‍ത്ത് എട്ട് കോടി ഇന്ത്യന്‍ രൂപ കവര്‍ന്നെന്നാണ് കേസ്. സംഭവത്തില്‍ പയ്യോളി സ്വദേശിയായ 'ബോംബെ ഷാജി' എന്ന ഷാജഹാനാണ് കേസിലെ ഒന്നാം പ്രതി.