ഹരിതകര്‍മസേനയ്ക്ക് നല്‍കിയ മാലിന്യച്ചാക്കില്‍ ജീവനുള്ള പെരുമ്പാമ്പ്

ഹരിതകര്‍മസേനയ്ക്ക് നല്‍കിയ മാലിന്യച്ചാക്കില്‍ ജീവനുള്ള പെരുമ്പാമ്പ്. മാലിന്യമെന്ന വ്യാജേന ചാക്കില്‍ പെരുമ്പാമ്പിനെ കെട്ടി വെക്കുകയായിരുന്നു

 

രണ്ടുദിവസം മുൻപാണ് ഈ ചാക്ക് മുത്താമ്പിയിലെ കേന്ദ്രത്തിലെത്തിച്ചതെന്ന് ഹരിതകർമ സേനയിലെ ജീവനക്കാരായ റീന, ഇബ്‌ന, സലീല എന്നിവർ പറഞ്ഞു

കോഴിക്കോട്: ഹരിതകര്‍മസേനയ്ക്ക് നല്‍കിയ മാലിന്യച്ചാക്കില്‍ ജീവനുള്ള പെരുമ്പാമ്പ്. മാലിന്യമെന്ന വ്യാജേന ചാക്കില്‍ പെരുമ്പാമ്പിനെ കെട്ടി വെക്കുകയായിരുന്നു.കൊയിലാണ്ടി മുത്താമ്പി പാലത്തിന് സമീപമുള്ള മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററില്‍ എത്തിച്ച മാലിന്യച്ചാക്ക് തുറന്നപ്പോഴാണ് ജീവനുള്ള പാമ്പിനെ കാണുന്നത്. ജീവനക്കാര്‍ തലനാരിഴയ്ക്കാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.

 രണ്ടുദിവസം മുൻപാണ് ഈ ചാക്ക് മുത്താമ്പിയിലെ കേന്ദ്രത്തിലെത്തിച്ചതെന്ന് ഹരിതകർമ സേനയിലെ ജീവനക്കാരായ റീന, ഇബ്‌ന, സലീല എന്നിവർ പറഞ്ഞു. ചാക്കിൽ ഇനിയും മാലിന്യം നിറയ്ക്കാമെന്ന് കരുതി കെട്ടിവെച്ചിരുന്ന കമ്പി അഴിച്ചു നോക്കുമ്പോഴാണ് പാമ്പിനെ കണ്ടത്.സംഭവത്തില്‍ കൊയിലാണ്ടി നഗരസഭ അന്വേഷണം ആരംഭിച്ചു.