പുതിയ സർക്കാറിനും, മുഖ്യമന്ത്രിക്കും, മന്ത്രിമാർക്കും എല്ലാവിധ ആശംസകളും നേരുന്നു : പി.വി അൻവർ 

 നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ ഉജ്ജ്വല വിജയത്തിന് ശേഷം ഇന്ന് സത്യപ്രതിജ്ഞ ചെയ്യ്ത മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാർക്കും ആശംസകൾ നേർന്ന് പി.വി അൻവർ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ പത്ത് മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രി ഉൾപ്പെടെ 20 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യ്തു.  
 

 തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ ഉജ്ജ്വല വിജയത്തിന് ശേഷം ഇന്ന് സത്യപ്രതിജ്ഞ ചെയ്യ്ത മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാർക്കും ആശംസകൾ നേർന്ന് പി.വി അൻവർ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ പത്ത് മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രി ഉൾപ്പെടെ 20 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യ്തു.  

എന്നാൽ, സത്യപ്രതിജ്ഞ ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് പി.വി. അൻവർ ഫേസ്ബൂക്കിലൂടെ അറിയിച്ചു. ചടങ്ങിനായി രണ്ടു ദിവസങ്ങൾക്കു മുമ്പേ തന്നെ തിരുവനന്തപുരത്ത് എത്തിയ അൻവറിന്, ചെറിയ അപകടം സംഭവിച്ചതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നും തിരുവനന്തപുരത്തെ ഫ്ലാറ്റിൽ ബെഡ് റസ്റ്റിൽ ആണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നിരുന്നാലും ചടങ്ങ് മീഡിയ വഴി കാണുമെന്നും പുതിയ സർക്കാറിനും, മുഖ്യമന്ത്രിക്കും, മന്ത്രിമാർക്കും എല്ലാവിധ ആശംസകളും പി.വി. അൻവർ നേർന്നു.

ഫേസ്ബുക് കുറിപ്പ്

പ്രിയമുള്ളവരെ,

കേരളത്തിന് പുത്തൻ പ്രതീക്ഷ നൽകി അധികാരമേൽക്കുന്ന യു.ഡി.എഫ് സർക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ സംബന്ധിക്കുന്നതിന് വേണ്ടി രണ്ടു ദിവസങ്ങൾക്കു മുമ്പേ തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു.

എന്നാൽ,കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച് ഉണ്ടായ ചെറിയ ഒരു അപകടത്തിന്റെ ഭാഗമായി ഇപ്പോൾ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ ബെഡ് റസ്റ്റിൽ ആണ്.

പുതിയ സർക്കാർ അധികാരമേൽക്കുന്നത് നേരിൽ കാണണമെന്നും ആ ചടങ്ങിന് സാക്ഷിയാകണമെന്നും അതിയായ ആഗ്രഹമുണ്ടായിരുന്നു.

മേൽ സൂചിപ്പിച്ചതുപോലെയുള്ള ഒരു സാഹചര്യത്തിൽ ആയതിനാൽ ഈ അവസരത്തിൽ മീഡിയ വഴി ചടങ്ങ് കാണുക മാത്രമാണ് ഏക വഴി.

പുതിയ സർക്കാറിനും, മുഖ്യമന്ത്രിക്കും, മന്ത്രിമാർക്കും എല്ലാവിധ ആശംസകളും നേരുന്നു.കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങളോടൊപ്പം നിൽക്കാനും അവർക്കുവേണ്ടി പ്രവർത്തിക്കാനും ഈ സർക്കാറിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

പിവി അൻവർ

allowfullscreen