നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉജ്ജ്വല വിജയമുണ്ടാകും, 89 സീറ്റ് നേടും ; മലബാറിൽ ആന്റി പിണറായി തരംഗം ആഞ്ഞുവീശും ; സർവേയുമായി പി വി അൻവർ
നിയമസഭാ തെരഞ്ഞെടുപ്പിൽ സർവേയുമായി പി വി അൻവർ. യുഡിഎഫിന് ഉജ്ജ്വല വിജയമുണ്ടാകുമെന്ന് ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും മുൻ എംഎൽഎയുമായ പി വി അൻവർ. 89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് പി വി അൻവറിന്റെ സർവേ റിപ്പോർട്ട്. പി വി അൻവർ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച പോഡ്കാസ്റ്റിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്.
മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പിൽ സർവേയുമായി പി വി അൻവർ. യുഡിഎഫിന് ഉജ്ജ്വല വിജയമുണ്ടാകുമെന്ന് ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും മുൻ എംഎൽഎയുമായ പി വി അൻവർ. 89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് പി വി അൻവറിന്റെ സർവേ റിപ്പോർട്ട്. പി വി അൻവർ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച പോഡ്കാസ്റ്റിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്.
മലബാറിൽ 60 ൽ 40 സീറ്റും യുഡിഎഫ് നേടുമെന്നാണ് സർവേയിൽ കാണിക്കുന്നത്. മധ്യകേരളത്തിൽ 32 ൽ 21 സീറ്റിലും തെക്കൻ കേരളത്തിൽ 48 ൽ 25 സീറ്റും യുഡിഎഫ് നേടുമെന്നാണ് സർവേ റിപ്പോർട്ടിൽ പറയുന്നത്. ബേപ്പൂരിൽ പി വി അൻവർ ജയിക്കുമെന്നും സർവേയിൽ പറയുന്നു. മലമ്പുഴയിൽ എസ് സുരേഷ് ജയിക്കുമെന്നും മലപ്പുറത്തെയും വയനാട്ടിലെയും മുഴുവൻ സീറ്റുകളും യുഡിഎഫ് നേടുമെന്നും പി വി അൻവറിന്റെ സർവേയിൽ കാണിക്കുന്നു.
പേരാമ്പ്രയിലും ബാലുശ്ശേരിയിലും എലത്തൂരിലും ശക്തമായ മത്സരം നടക്കുമെന്നാണ് റിപ്പോർട്ട്. മലബാറിൽ ആന്റി പിണറായി തരംഗം ആഞ്ഞുവീശുമെന്നും അൻവർ പറഞ്ഞു. ധർമടത്തും ഭൂരിപക്ഷം 10000ത്തിലോ അതിന് താഴെയോ വരാം. പിണറായി വിജയൻ പരാജയപ്പെട്ടാലും ഞെട്ടണ്ടെന്ന് അൻവർ കൂട്ടിച്ചേർത്തു.
അതേസമയം ഇന്ന് വിവിധ ഏജൻസികളുടെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വരും. എൻഡിടിവി, ഇന്ത്യ ടുഡേ, ടൈംസ് നൗ, ന്യൂസ് എക്‌സ്, റിപ്പബ്ലിക് ടി വി, ന്യൂസ് 18 തുടങ്ങിയ ദേശീയ മാധ്യമങ്ങളും മാട്രിസ്, വിഎംആർ, സി വോട്ടർ, ജെവിസി, പോൾസ്‌ട്രോറ്റ്, ജൻ കി ബാത്ത്, വോട്ട് വൈബ് തുടങ്ങിയ ഏജൻസികളുടെ എക്‌സിറ്റ് പോൾ ഫലങ്ങളാണ് ഇന്ന് പുറത്ത് വരുന്നത്. മെയ് നാലാം തീയ്യതിയാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നത്.