പരസ്യപ്രസ്താവന അവസാനിപ്പിച്ചെന്ന് പിവി അൻവർ
പരസ്യ പ്രസ്താവന താന്‍ താത്ക്കാലികമായി അവസാനിപ്പിക്കുകയാണെന്ന് പി വി അന്‍വര്‍ എംഎല്‍എ. പാര്‍ട്ടിയില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിവി അൻവർ ഇക്കാര്യം വ്യക്തമാക്കിയത്. പാർട്ടി സഖാക്കളെ വേദനിപ്പിച്ചു എന്ന് ബോധ്യമുണ്ട്.
Sep 22, 2024, 23:14 IST
മലപ്പുറം: പരസ്യ പ്രസ്താവന താന്‍ താത്ക്കാലികമായി അവസാനിപ്പിക്കുകയാണെന്ന് പി വി അന്‍വര്‍ എംഎല്‍എ. പാര്‍ട്ടിയില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിവി അൻവർ ഇക്കാര്യം വ്യക്തമാക്കിയത്. പാർട്ടി സഖാക്കളെ വേദനിപ്പിച്ചു എന്ന് ബോധ്യമുണ്ട്.
പാർട്ടി നിർദ്ദേശം ശിരസ്സാവഹിക്കുന്നുവെന്ന് കുറിപ്പിൽ പിവി അൻവർ പറഞ്ഞു. പോലീസിലെ പുഴുക്കുത്തുകൾ ക്കെതിരെ ഇനിയും ശബ്ദമുയർത്തുമെന്നും പിന്നോട്ടില്ലെന്നും അദ്ദേഹം പറയുന്നു.
അന്‍വറിനെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അന്‍വറിന്റെ പ്രതികരണം.