‘മുഖ്യമന്ത്രി എന്നെ കള്ളനാക്കാൻ ശ്രമിച്ചു, തനിക്ക് എതിരെ ഉയരുന്ന വിമർശനത്തിൽ പേടിയോ ആശങ്കയോ ഇല്ല’ ; പി വി അൻവർ
വിമർശനങ്ങളോട് പ്രതികരിച്ച് പി വി അൻവർ എംഎല്‍എ. മുഖ്യമന്ത്രി തന്നെ കള്ളനാക്കാന്‍ ശ്രമിച്ചുവെന്ന് പി വി അന്‍വര്‍. കള്ളക്കടത്തുകാരനാക്കാന്‍ ശ്രമിച്ചാല്‍ അംഗീകരിക്കാനാവില്ല. താന്‍ കള്ളനല്ലെന്ന് ബോധ്യപ്പെടുത്തണം.
Sep 27, 2024, 09:45 IST
മലപ്പുറം: വിമർശനങ്ങളോട് പ്രതികരിച്ച് പി വി അൻവർ എംഎല്‍എ. മുഖ്യമന്ത്രി തന്നെ കള്ളനാക്കാന്‍ ശ്രമിച്ചുവെന്ന് പി വി അന്‍വര്‍. കള്ളക്കടത്തുകാരനാക്കാന്‍ ശ്രമിച്ചാല്‍ അംഗീകരിക്കാനാവില്ല. താന്‍ കള്ളനല്ലെന്ന് ബോധ്യപ്പെടുത്തണം.
പിണറായി വിജയന്‍ എന്നെ കുറച്ച് കാണാന്‍ പാടില്ലായിരുന്നുവെന്നും പി വി അന്‍വര്‍ പറഞ്ഞു. തനിക്ക് എതിരെ ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം സ്വഭാവികം. തനിക്ക് അതില്‍ പേടിയോ ആശങ്കയോ ഇല്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
താനിപ്പോള്‍ നില്‍ക്കുന്നത് ജനകീയ കോടതിയുടെ മുന്നിലാണ്. സാധാര ജനങ്ങള്‍ എന്നെ മനസിലാക്കും എന്നാണ് കരുതുന്നതെന്ന് പി വി അന്‍വര്‍ പറഞ്ഞു. പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെ പിണറായി വിജയന്‍ ഭയമാണെന്നും അന്‍വര്‍ വിമര്‍ശിച്ചു.