തന്നെ കാപ്പ ചുമത്തി ജയിലിലടച്ചത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗം ; ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്‍

പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും, വാര്‍ഡിലെ ജനങ്ങള്‍ക്കും, മേയര്‍ വി.വി. രാജേഷിനും, മറ്റ് കൗണ്‍സിലര്‍മാര്‍ക്കും അഭിഭാഷകര്‍ക്കും സുഗതന്‍ നന്ദി രേഖപ്പെടുത്തി.

 

ജനപ്രതിനിധി സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കാനും ജനകീയ പോരാട്ടങ്ങളെ തളര്‍ത്താനും സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയും സര്‍ക്കാരും നടത്തിയ രാഷ്ട്രീയ നീക്കമാണ് തനിക്കെതിരെയുണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു.

തന്നെ കാപ്പ ചുമത്തി ജയിലിലടച്ചത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണെന്ന് തിരുവനന്തപുരം കോര്‍പറേഷനിലെ വാഴോട്ടുകോണം ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതന്‍. കാപ്പ പ്രകാരമുള്ള കരുതല്‍ തടങ്കല്‍ റദ്ദാക്കപ്പെട്ട് പുറത്തിറങ്ങി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ ആവശ്യങ്ങള്‍ക്കായും നാടിന്റെ വികസനത്തിനായും ഇനിയും ജയിലില്‍ പോകാന്‍ തയ്യാറാണെന്ന് സുഗതന്‍ വ്യക്തമാക്കി. നാല് മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് സുഗതന്‍ ചൊവ്വാഴ്ച വൈകിട്ട് പുറത്തിറങ്ങിയത്.


ജനപ്രതിനിധി സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കാനും ജനകീയ പോരാട്ടങ്ങളെ തളര്‍ത്താനും സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയും സര്‍ക്കാരും നടത്തിയ രാഷ്ട്രീയ നീക്കമാണ് തനിക്കെതിരെയുണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും, വാര്‍ഡിലെ ജനങ്ങള്‍ക്കും, മേയര്‍ വി.വി. രാജേഷിനും, മറ്റ് കൗണ്‍സിലര്‍മാര്‍ക്കും അഭിഭാഷകര്‍ക്കും സുഗതന്‍ നന്ദി രേഖപ്പെടുത്തി.
വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനവുമായി ബന്ധപ്പെട്ട് എട്ടു വര്‍ഷം മുമ്പ് തുടങ്ങിയ ജനകീയ സമരത്തിന്റെ സംഘാടകനായി പ്രവര്‍ത്തിച്ചതു മുതലാണ് തന്നെ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ ആരംഭിച്ചതെന്ന് സുഗതന്‍ പറഞ്ഞു. ഫണ്ട് അനുവദിച്ചിട്ടും റോഡ് വികസനം നടപ്പിലാകാത്തതിന് എതിരെയായിരുന്നു സമരം. പ്രദേശത്തെ ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും പിന്തുണയോടെ സമരം ചെയ്ത തനിക്കെതിരെ ഗുണ്ടാ ആക്ട് ചുമത്തുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.