മിൽമയിൽ നിന്ന് നെയ്യ് വാങ്ങൽ: വിജിലൻസ് ക്ലിയറൻസ് മറുപടി ഉടനെയെന്ന് റിപ്പോർട്ട്
ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലത്തേക്ക് മിൽമയിൽ നിന്ന് നെയ്യ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന് വിജിലൻസ് ഇന്നോ നാളെയോ മറുപടി നൽകും. മുൻകാലത്തെ നെയ്യ് ക്രമക്കേടിൽ അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് ദേവസ്വം ബോർഡ് വിജിലൻസ് ക്ലിയറൻസ് തേടിയത്. മിൽമയിൽ നിന്ന് നെയ്യ് വാങ്ങേണ്ട വില സംബന്ധിച്ച് അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി വ്യക്തമാക്കി.
തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലത്തേക്ക് മിൽമയിൽ നിന്ന് നെയ്യ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന് വിജിലൻസ് ഇന്നോ നാളെയോ മറുപടി നൽകും. മുൻകാലത്തെ നെയ്യ് ക്രമക്കേടിൽ അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് ദേവസ്വം ബോർഡ് വിജിലൻസ് ക്ലിയറൻസ് തേടിയത്. മിൽമയിൽ നിന്ന് നെയ്യ് വാങ്ങേണ്ട വില സംബന്ധിച്ച് അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി വ്യക്തമാക്കി.
മിൽമയിൽ നിന്ന് നെയ്യ് വാങ്ങേണ്ടതില്ല എന്ന് ദേവസ്വം ബോർഡ് മുൻപ് തീരുമാനിച്ചിരുന്നില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്തോ വഴിവിട്ട രീതിയിലോ ലാഭമുണ്ടാക്കുക എന്നത് മിൽമയുടെ ലക്ഷ്യമല്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. മണ്ഡല-മകരവിളക്ക് സീസണിലേക്ക് ആകെ 50,000 ലിറ്റർ നെയ്യ് ആവശ്യമാണെങ്കിലും, ആദ്യഘട്ടത്തിൽ 10,000 ലിറ്ററും പിന്നീട് 40,000 ലിറ്ററും വാങ്ങാനാണ് ബോർഡ് താല്പര്യം അറിയിച്ചിട്ടുള്ളതെന്ന് മിൽമ ചെയർമാൻ കൂട്ടിച്ചേർത്തു. നിലവിൽ സന്നിധാനത്ത് 10,000 ലിറ്റർ നെയ്യ് മാത്രമാണ് സ്റ്റോക്കുള്ളത്.