പുന്നമടക്കായല്‍ വള്ളംകളി നാളെ; രാവിലെ 11ന് മത്സരങ്ങള്‍ ആരംഭിക്കും, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശത്തില്‍ ആലപ്പുഴ. നാളെ രാവിലെ 11 മണിക്കാണ് വള്ളം കളി ആരംഭിക്കുക.കായലില്‍ മത്സരത്തിനുള്ള ട്രാക്ക് വേർതിരിക്കല്‍ ഉള്‍പ്പെടെയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്
സിംബാബ്‌വേ വ്യവസായ-വാണിജ്യ ഡെപ്യൂട്ടി മന്ത്രി രാജേഷ്‌കുമാർ ഇന്ദുകാന്ത് മോദി, അംബാസഡർ സ്റ്റെല്ല നിക്കാമോ എന്നിവരാണ് പ്രധാന അതിഥികളായി എത്തുന്നത്
ആലപ്പുഴ: 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശത്തില്‍ ആലപ്പുഴ. നാളെ രാവിലെ 11 മണിക്കാണ് വള്ളം കളി ആരംഭിക്കുക.കായലില്‍ മത്സരത്തിനുള്ള ട്രാക്ക് വേർതിരിക്കല്‍ ഉള്‍പ്പെടെയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരികമായി വള്ളംകളി ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തില്‍ ചെറുവള്ളങ്ങളുടെ ഹീറ്റ്സുകള്‍ അരങ്ങേറും. തുടർന്ന് ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സുകളും ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കും.
പ്രശസ്തരായ അതിഥികളുടെയും പങ്കാളിത്തം ഇത്തവണത്തെ വള്ളംകളിയെ കൂടുതല്‍ ആഘോഷകരമാക്കുന്നു. സിംബാബ്‌വേ വ്യവസായ-വാണിജ്യ ഡെപ്യൂട്ടി മന്ത്രി രാജേഷ്‌കുമാർ ഇന്ദുകാന്ത് മോദി, അംബാസഡർ സ്റ്റെല്ല നിക്കാമോ എന്നിവരാണ് പ്രധാന അതിഥികളായി എത്തുന്നത്. വൈകുന്നേരത്തോടെ നടക്കുന്ന ചുണ്ടൻവള്ളങ്ങളുടെ ഫൈനല്‍ മത്സരം തന്നെയാണ് വള്ളംകളി പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. വർഷങ്ങളായി ദേശീയ-ആന്തരദേശീയ ശ്രദ്ധ നേടി വരുന്ന ഈ മത്സരം, കേരളത്തിന്റെ പാരമ്ബര്യവും വിനോദസഞ്ചാര ആകർഷണവും ഒന്നിച്ചുചേരുന്ന മഹോത്സവമായി മാറുകയാണ്.