പിഎസ്‍സി: അഭിമുഖവും ഒഎംആർ പരീക്ഷയും ; ഈ തീയതികൾ ശ്രദ്ധിക്കൂ ...
അഭിമുഖം
കേരള വാട്ടർ അതോറിറ്റിയിൽ അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 126/2024) തസ്തികയിലേക്ക് ഏപ്രിൽ 22, 23, 24 തീയതികളിലും ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ (കാറ്റഗറി നമ്പർ 782/2024 - മുസ്ലീം, 346/2024 - മുസ്ലീം, 781/2024 - ഈഴവ/തിയ്യ/ബില്ലവ, 783/2024 - വിശ്വകർമ്മ, 780/2024 - പട്ടികജാതി, 344/2024 - എൽസി/എഐ, 345/2024 - ഒബിസി) തസ്തികയിലേക്ക് ഏപ്രിൽ 22 നും പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഇന്റർവ്യൂ മെമ്മോ ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭിക്കും. അറിയിപ്പ് ലഭിക്കാത്തവർ എൽആർ1 വിഭാഗവുമായി ബന്ധപ്പെടണം (0471 2546242).
പ്രമാണപരിശോധന
തിരുവനന്തപുരം ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 2/പൗൾട്രി അസിസ്റ്റന്റ്/മിൽക്ക് റെക്കോർഡർ/സ്റ്റോർ കീപ്പർ/എന്യൂമറേറ്റർ (ഓപ്പൺക്വാട്ട) (കാറ്റഗറി നമ്പർ 616/2024) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് ഏപ്രിൽ 8 ന് പിഎസ്‍സി തിരുവനന്തപുരം ജില്ലാ ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും.
ഒഎംആർ പരീക്ഷ
പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (കാറ്റഗറി നമ്പർ 420/2025) തസ്തികയിലേക്ക് ഏപ്രിൽ 18ന് ഉച്ചയ്ക്കുശേഷം 01.30 മുതൽ 03.20 വരെ ഒഎംആർ പരീക്ഷ നടത്തും. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കേണ്ടതാണ്.
വകുപ്പുതല പരീക്ഷ - സ്പെഷ്യൽ ടെസ്റ്റ്
കേരള ജനറൽ സർവീസ് ആന്റ് കേരള വാട്ടർ അതോറിറ്റി വകുപ്പുകളിൽ ഡിവിഷണൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് ഏപ്രിൽ 16 ന് ഓൺലൈനായി നടത്തുന്ന സ്പെഷ്യൽ ടെസ്റ്റിന്റെ (ആഗസ്ത് 2025) അഡ്മിഷൻ ടിക്കറ്റ് പരീക്ഷാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാണ്. ഡൗൺലോഡ് ചെയ്തെടുക്കുന്ന അഡ്മിഷൻ ടിക്കറ്റിൽ പറയുന്ന പ്രകാരം നിശ്ചിത തീയതിയിലും സമയത്തും സ്ഥലത്തും ഹാജരായി പരീക്ഷയിൽ പങ്കെടുക്കണം.