ഒഴിവുകളില്ലാതെ റാങ്ക് പട്ടിക തയാറാക്കുന്ന രീതിക്കെതിരെ പി.എസ്.സിക്ക് കത്ത് നൽകി : മന്ത്രി ഷംസുദ്ദീൻ
ഒഴിവുകളില്ലാതെ റാങ്ക് പട്ടിക തയാറാക്കുന്ന രീതിക്കെതിരെ പി.എസ്.സിക്ക് കത്ത് നൽകിയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ബന്ധപ്പെട്ട വകുപ്പ് ഒഴിവ് റിപ്പോർട്ട് ചെയ്യുന്ന ഘട്ടത്തിൽ മാത്രമാണ് പി.എസ്.സി റാങ്ക് പട്ടിക തയാറാക്കേണ്ടത്.
തിരുവനന്തപുരം : ഒഴിവുകളില്ലാതെ റാങ്ക് പട്ടിക തയാറാക്കുന്ന രീതിക്കെതിരെ പി.എസ്.സിക്ക് കത്ത് നൽകിയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ബന്ധപ്പെട്ട വകുപ്പ് ഒഴിവ് റിപ്പോർട്ട് ചെയ്യുന്ന ഘട്ടത്തിൽ മാത്രമാണ് പി.എസ്.സി റാങ്ക് പട്ടിക തയാറാക്കേണ്ടത്. എന്നാൽ, ഒഴിവില്ലെങ്കിലും മൂന്ന് വർഷം കൂടുമ്പോൾ റാങ്ക് പട്ടിക തയാറാക്കുന്ന രീതിയാണ് പി.എസ്.സി അവലംബിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എൽ.പി.എസ്.ടി റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ ഉദ്യോഗാർഥികൾ നടത്തുന്ന സമരത്തെ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
സമരക്കാർ മുന്നോട്ടുവെച്ച അഞ്ചിൽ നാല് ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചിട്ടുണ്ട്. അധ്യാപക വിദ്യാർഥി അനുപാതം എൽ.പിയിൽ 1:25 ആക്കി കുറക്കണമെന്ന ആവശ്യം സംസ്ഥാനത്തിന്റെ സാമ്പത്തിക നില പരിഗണിച്ച് അംഗീകരിക്കാൻ കഴിയില്ല. ജോലി നൽകാനായി നിലവിലെ ചട്ടം മാറ്റണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ല. അനുപാതം കുറക്കുന്നത് വഴി എൽ.പിയിൽ പുതുതായി സൃഷ്ടിക്കപ്പെടുന്ന തസ്തികകളിലൂടെ പ്രതിവർഷം 400 കോടി രൂപയോളം സർക്കാറിന് അധിക ബാധ്യത വരും. ഇതിനനുസൃതമായി യു.പി തലത്തിലും ഹൈസ്കൂളിലും അനുപാതം മാറ്റേണ്ടിവരും. ഇത് വലിയ സാമ്പത്തിക ബാധ്യതയായിരിക്കും വരുത്തിവെക്കുകയെന്നും മന്ത്രി പറഞ്ഞു.
സമരം ചെയ്യുന്നവരുടെ റാങ്ക് പട്ടികക്ക് 2028മേയ് വരെ കാലാവധിയുണ്ട്. എൽ.പി ക്ലാസുകളിൽ ഹെഡ്മാസ്റ്ററെ ക്ലാസ് ചുമതലയിൽ നിന്ന് ഒഴിവാക്കുന്നത് വഴിയുണ്ടാകുന്ന അധ്യാപക ഒഴിവിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നതിന് പകരം അവ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നത് സർക്കാർ പരിഗണിക്കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. ഇതുവഴി 350ഓളം പുതിയ ഒഴിവുകൾ കണ്ടെത്താനാകും.
സംസ്ഥാനത്തെ ജനന നിരക്കിലുള്ള കുറവ് കാരണം സ്കൂളുകളിൽ ഓരോ വർഷവും കുട്ടികളുടെ എണ്ണം കുറയുകയാണ്. ഈ വർഷം മാത്രം ഒരു ലക്ഷത്തോളം കുറഞ്ഞു. ഇതുമൂലം നിലവിലുള്ള അധ്യാപകരെ തന്നെ സംരക്ഷിക്കേണ്ട ബാധ്യതയാണ് സർക്കാറിന്. കഴിഞ്ഞ സർക്കാർ സമരക്കാരോട് പുലർത്തിയ സമീപനമല്ല യു.ഡി.എഫ് സർക്കാറിന്. പല തവണ ചർച്ച നടത്തി. ഇനിയും ചർച്ചക്ക് സന്നദ്ധമാണ്. സ്ഥിരമായി വഴിയടച്ച് സമരം ചെയ്യുന്നവരെ നീക്കണമെന്ന് സുപ്രീംകോടതി, ഹൈകോടതി ഉത്തരവുകളുടെ സാഹചര്യത്തിലാണ് പൊലീസിന് സമരപ്പന്തൽ പൊളിച്ചുനീക്കേണ്ടിവന്നതെന്നും സമരക്കാരോട് അനുഭാവ നിലപാട് മാത്രമേയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.ളം കുറഞ്ഞു. ഇതുമൂലം നിലവിലുള്ള അധ്യാപകരെ തന്നെ സംരക്ഷിക്കേണ്ട ബാധ്യതയാണ് സർക്കാറിന്.
കഴിഞ്ഞ സർക്കാർ സമരക്കാരോട് പുലർത്തിയ സമീപനമല്ല യു.ഡി.എഫ് സർക്കാറിന്. പല തവണ ചർച്ച നടത്തി. ഇനിയും ചർച്ചക്ക് സന്നദ്ധമാണ്. സ്ഥിരമായി വഴിയടച്ച് സമരം ചെയ്യുന്നവരെ നീക്കണമെന്ന് സുപ്രീംകോടതി, ഹൈകോടതി ഉത്തരവുകളുടെ സാഹചര്യത്തിലാണ് പൊലീസിന് സമരപ്പന്തൽ പൊളിച്ചുനീക്കേണ്ടിവന്നതെന്നും സമരക്കാരോട് അനുഭാവ നിലപാട് മാത്രമേയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.