ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്ന് PSC ആഭ്യന്തര വിജിലൻസ് റിപ്പോർട്ട്

ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്ന് പിഎസ്‌സിയുടെ ആഭ്യന്തര വിജിലൻസ് റിപ്പോർട്ട്.  പരീക്ഷയിൽ 58 മാർക്കിന്റെ പത്തോളം ചോദ്യങ്ങൾ മനഃപൂർവം മൂല്യനിർണയം നടത്താതെ ഒഴിവാക്കിയെന്നാണ് വിജിലൻസ് കണ്ടെത്തൽ

 

പരീക്ഷയിൽ 58 മാർക്കിന്റെ പത്തോളം ചോദ്യങ്ങൾ മനഃപൂർവം മൂല്യനിർണയം നടത്താതെ ഒഴിവാക്കിയെന്നാണ് വിജിലൻസ് കണ്ടെത്തൽ.

തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്ന് പിഎസ്‌സിയുടെ ആഭ്യന്തര വിജിലൻസ് റിപ്പോർട്ട്. പരീക്ഷയിൽ 58 മാർക്കിന്റെ പത്തോളം ചോദ്യങ്ങൾ മനഃപൂർവം മൂല്യനിർണയം നടത്താതെ ഒഴിവാക്കിയെന്നാണ് വിജിലൻസ് കണ്ടെത്തൽ.

സാങ്കേതിക തകരാറാണ് ഇതിന് കാരണമെന്ന ചെയർമാന്റെയും ഉന്നതരുടെയും വാദം വിജിലൻസ് തള്ളിപമൂല്യ നിർണയത്തിലുള്ള വീഴ്ച ഗൂഢ ലക്ഷ്യത്തോടെ എന്നും വിജിലൻസ് റിപ്പോർട്ടിൽ പരാമർശം.

പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) ഉൾപ്പെടെയുള്ള മറ്റ് പ്രധാന നിയമനങ്ങളിലേക്കും വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്.