പി.എസ്.സി പരീക്ഷ കലണ്ടർ പ്രസിദ്ധീകരിച്ചു
2026ലെ വാർഷിക പരീക്ഷ കലണ്ടർ പി.എസ്.സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഡിസംബർ 31 വരെ വിജ്ഞാപനം ചെയ്ത 902 തസ്തികകളിൽ ഇതിനകം പരീക്ഷകൾ നടത്തിയതും അഭിമുഖം മാത്രമായി തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചതുമായ തസ്തികകളൊഴികെ 679 തസ്തികകളുടെ സാധ്യതാപരീക്ഷ കലണ്ടറാണ് പ്രസിദ്ധീകരിച്ചത്.
തിരുവനന്തപുരം: 2026ലെ വാർഷിക പരീക്ഷ കലണ്ടർ പി.എസ്.സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഡിസംബർ 31 വരെ വിജ്ഞാപനം ചെയ്ത 902 തസ്തികകളിൽ ഇതിനകം പരീക്ഷകൾ നടത്തിയതും അഭിമുഖം മാത്രമായി തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചതുമായ തസ്തികകളൊഴികെ 679 തസ്തികകളുടെ സാധ്യതാപരീക്ഷ കലണ്ടറാണ് പ്രസിദ്ധീകരിച്ചത്.
പ്രധാന പരീക്ഷകളുടെ സാധ്യതാസമയക്രമം ചുവടെ തസ്തികയുടെ പേര്, മാസം ക്രമത്തിൽ.
ബിരുദതല പൊതുപ്രാഥമിക പരീക്ഷകൾ:
സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്, സ്പെഷൽ ബ്രാഞ്ച് അസി., അസി. ജയിലർ, അസി. (കെ.എ.ടി), അസി. (യൂനിവേഴ്സിറ്റികൾ), അസി. (കമ്പനി/ ബോർഡ്/ കോർപറേഷൻ) -പ്രാഥമികപരീക്ഷ മേയ്-ജൂലൈ, മുഖ്യ പരീക്ഷ ആഗസ്റ്റ്-ഒക്ടോബർ
ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ -മേയ്-ജൂലൈ
അസി. പ്രൊഫസർ (മെഡിക്കൽ വിദ്യാഭ്യാസം) -മേയ്-ജൂലൈ
സിവിൽ എക്സൈസ് ഓഫിസർ -മേയ്-ജൂലൈ
പൊലീസ് കോൺസ്റ്റബിൾ, വനിത പൊലീസ് കോൺസ്റ്റബിൾ -ജൂൺ-ആഗസ്റ്റ്
എസ്.എസ്.എൽ.സിതല പൊതുപ്രാഥമിക പരീക്ഷകൾ
ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (കമ്പനി/ ബോർഡ്/ കോർപറേഷൻ), എൽ.ഡി ക്ലർക്ക് (ബിവറേജസ് കോർപറേഷൻ). പ്രാഥമികപരീക്ഷ -ജൂലൈ-സെപ്റ്റംബർ, മുഖ്യ പരീക്ഷ -ഒക്ടോബർ-ഡിസംബർ
ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ -ജൂലൈ-സെപ്റ്റംബർ
വില്ലേജ് ഫീൽഡ് അസി. -സെപ്റ്റംബർ-നവംബർ