പി.എസ്.സി പരീക്ഷാ ക്രമക്കേട്;ചെയര്‍മാനെ ഇന്ന് ചോദ്യം ചെയ്യും

പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ പിഎസ് സി ചെയര്‍മാന്‍ ഡോ. എം ആര്‍ ബൈജുവിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്‌തേക്കും.

 

രാവിലെ 11 ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് ബൈജുവിന് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുള്ളത്.

തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ പിഎസ് സി ചെയര്‍മാന്‍ ഡോ. എം ആര്‍ ബൈജുവിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്‌തേക്കും. രാവിലെ 11 ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് ബൈജുവിന് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുള്ളത്.

ഇന്ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഐ ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. പുതിയതായി രജിസ്റ്റര്‍ ചെയ്ത
വില്ലേജ് ഓയില്‍ ഇന്‍സ്‌പെക്ടര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പരീക്ഷാ ക്രമക്കേടുകളിലും അന്വേഷണം പുരോഗമിക്കുകയാണ്.
അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പരീക്ഷാ ക്രമക്കേട് പരാതിയിലും കേസ് രജിസ്റ്റര്‍ ചെയ്യും.

അന്വേഷണത്തിന്റെ ഭാഗമായി പിഎസ്സി അംഗങ്ങളായ എസ്.എ. സെയ്ഫ്, എസ്. ശ്രീകുമാര്‍, സ്റ്റാലി തോമസ് എന്നിവരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.നേരത്തെ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തില്ലെന്നായിരുന്നു പിഎസ് സി ചെയര്‍മാന്‍ എംആര്‍ ബൈജു പറഞ്ഞിരുന്നത്. മൊഴിയെടുക്കണമെങ്കില്‍ അന്വേണ സംഘം പിഎസ് സി ആസ്ഥാനത്ത് എത്തണമെന്നും ബൈജു അഭിപ്രായപ്പെട്ടു.പിഎസ്‌സി പരീക്ഷാക്രമക്കേട് കേസില്‍ സര്‍ക്കാരിന് മെല്ലെപോക്കെന്ന വിമര്‍ശനം ഹൈക്കോടതി ഉയര്‍ത്തിയിരുന്നു