പിഎസ്‍സി പരീക്ഷ തട്ടിപ്പ് കേസ്: മുൻ ഉദ്യോ​ഗസ്ഥൻ പി സതീഷ് അറസ്‌റ്റിൽ

സംസ്ഥാനത്തെ പിഎസ്‍സി പരീക്ഷ തട്ടിപ്പ് കേസിൽ മുൻ ഉദ്യോ​ഗസ്ഥൻ പി സതീഷ് അറസ്‌റ്റിൽ. കോഴിക്കോട് നിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്തത്.

 

ആസൂത്രണ ബോർഡ് നിയമന തട്ടിപ്പിലാണ് അറസ്റ്റ്.പിഎസ് സി മുന്‍ ഡെപ്യൂട്ടി സെക്രട്ടറിയാണ് സതീഷ്.

തിരുവനന്തപുരം: സംസ്ഥാനത്തെ പിഎസ്‍സി പരീക്ഷ തട്ടിപ്പ് കേസിൽ മുൻ ഉദ്യോ​ഗസ്ഥൻ പി സതീഷ് അറസ്‌റ്റിൽ. കോഴിക്കോട് നിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്തത്. ‌ആസൂത്രണ ബോർഡ് നിയമന തട്ടിപ്പിലാണ് അറസ്റ്റ്.പിഎസ് സി മുന്‍ ഡെപ്യൂട്ടി സെക്രട്ടറിയാണ് സതീഷ്.

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ രണ്ടുപേരെയാണ് പ്രതി ചേര്‍ത്തിരുന്നത്. ഇതില്‍ ഒരാളാണ് സതീഷ്. അഡീഷണല്‍ സെക്രട്ടറി ഹരിയാണ് കേസിലെ രണ്ടാമത്തെ പ്രതി. സതീഷിന്റെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവാദ പരീക്ഷയുടെ മൂല്യ നിർണ്ണയ ചുമതല സതീഷിനായിരുന്നു. സതീഷ് കഴിഞ്ഞ വർഷം വിരമിക്കുകയും ചെയ്തു.