പി.എസ്.സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

കേരള പബ്ലിക് സർവീസ് കമീഷൻ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ചോദ്യ പേപ്പർ വിതരണത്തിലെ തകരാറിനെ തുടർന്ന് ജൂലൈ 18ന് ഉച്ച 1.30 മുതൽ 3.05 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പത്താം തരം പൊതു പ്രാഥമിക പരീക്ഷയുടെ രണ്ടാം ഘട്ടപരീക്ഷയാണ് റദ്ദാക്കിയത്..

 

ആലപ്പുഴയിലെ ലജനത്തുള്‍ മുഹമ്ദീയ സ്‌കൂളില്‍ ഉച്ചക്ക് ശേഷമുള്ള പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ രാവിലെ മാറി നല്‍കിയതിനെ തുടര്‍ന്നായിരുന്നു നടപടി.

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമീഷൻ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ചോദ്യ പേപ്പർ വിതരണത്തിലെ തകരാറിനെ തുടർന്ന് ജൂലൈ 18ന് ഉച്ച 1.30 മുതൽ 3.05 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പത്താം തരം പൊതു പ്രാഥമിക പരീക്ഷയുടെ രണ്ടാം ഘട്ടപരീക്ഷയാണ് റദ്ദാക്കിയത്.ആലപ്പുഴയിലെ ലജനത്തുള്‍ മുഹമ്ദീയ സ്‌കൂളില്‍ ഉച്ചക്ക് ശേഷമുള്ള പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ രാവിലെ മാറി നല്‍കിയതിനെ തുടര്‍ന്നായിരുന്നു നടപടി.

അന്നേദിവസം രാവിലെ 10 മുതൽ 11.35 വരെ നടന്ന ആലപ്പുഴ ജില്ലയിലെ ലജനത്തുൾ മുഹമ്മദീയ എച്ച്.എസ്.എസ് സ്കൂളിലെ സെന്റർ 2 (എച്ച്.എസ്.എസ് വിഭാഗം)ൽ നടന്ന പരീക്ഷയും റദ്ദാക്കിയിരുന്നു. പത്താം തരം പൊതു പ്രാഥമിക പരീക്ഷയാണ് റദ്ദാക്കിയത്..

പരീക്ഷയുടെ രണ്ടാം ഘട്ടവും ലജനത്തുൾ സ്കൂളിൽ പരീക്ഷ എഴുതിയ ഉദ്യോഗാർഥികൾക്കുളള പുന:പരീക്ഷയും ആഗസ്ത് 22ന് രാവിലെ 10.30 മുതൽ ഉച്ചക്ക് 12.05 വരെ നടത്തും..

ആഗസ്ത് 22 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ലീഗൽ മെട്രോളജി വകുപ്പിലെ ഇൻസ്പെക്ടിങ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 883/2025, 647/2025 – എൽ.സി/എ.ഐ) പരീക്ഷ നവംബർ 21ലേക്ക് മാറ്റിവച്ചു. വിശദവിവരങ്ങൾ പി.എസ്‍.സി ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും..

ചോദ്യപ്പേപ്പര്‍ മാറി നല്‍കിയതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയ സംഭവം വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫിസര്‍ അന്വേഷിക്കുമെന്ന് പി.എസ്‌.സി അറിയിച്ചിരുന്നു.

വിവിധ കമ്പനി, ബോര്‍ഡ്, കോര്‍പറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് തസ്തികയിലേക്ക് 18ന് ഉച്ചക്ക് ശേഷം നടക്കാനിരുന്ന രണ്ടാം ഘട്ട പരീക്ഷയാണ് റദ്ദാക്കിയത്. ആലപ്പുഴയിലെ ലജനത്തുള്‍ മുഹമ്ദീയ സ്‌കൂളില്‍ ഉച്ചക്ക് ശേഷമുള്ള പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ രാവിലെ മാറി നല്‍കിയതിനെ തുടര്‍ന്നായിരുന്നു നടപടി.

10 ഹാളുകളിലായി 200 വിദ്യാര്‍ഥികളാണ് ലജ്‌നത്തുല്‍ മുഹമ്മദീയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഈ സെന്ററില്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 166 പേരാണ് പരീക്ഷക്ക് ഹാജരായത്. പരീക്ഷയുടെ ഒന്നാം ഘട്ടം റദ്ദാക്കിയിട്ടില്ലെങ്കിലും ചോദ്യം മാറി ലഭിച്ച 166 പേര്‍ക്കും പുനഃപരീക്ഷ നടത്തുമെന്ന് പിഎസ്‌സി അറിയിച്ചു..