പാവങ്ങള്‍ക്ക് വീടൊരുക്കല്‍ ; തിരുവനന്തപുരം കോര്‍പറേഷന്റെ പദ്ധതിയ്ക്ക് അംഗീകാരം ലഭിച്ചില്ല

പദ്ധതിയുടെ നടത്തിപ്പിന് ജില്ലാ ആസൂത്രണ സമിതി (ഡിപിസി) അംഗീകാരം നിഷേധിച്ചു.

 

പ്രധാന്‍മന്ത്രി ഭവന യോജന (പിഎംബിവൈ)- ചുവപ്പുനാടയില്‍ കുരുങ്ങി.

 പാവങ്ങള്‍ക്ക് കോര്‍പ്പറേഷന്‍ ബജറ്റില്‍ നിന്നും പണം വകയിരുത്തി വീടൊരുക്കാനുള്ള തിരുവനന്തപുരം കോര്‍പറേഷന്റെ അഭിമാന പദ്ധതി - പ്രധാന്‍മന്ത്രി ഭവന യോജന (പിഎംബിവൈ)- ചുവപ്പുനാടയില്‍ കുരുങ്ങി. പദ്ധതിയുടെ നടത്തിപ്പിന് ജില്ലാ ആസൂത്രണ സമിതി (ഡിപിസി) അംഗീകാരം നിഷേധിച്ചു.

 ലൈഫ് പദ്ധതി വഴി ഭൂമി ലഭിച്ചവര്‍ക്ക് തനത് ഫണ്ട് ഉപയോഗിച്ചും സ്‌പോണ്‍സര്‍ഷിപ് വഴിയും വീട് നിര്‍മിച്ചു നല്‍കാനായാണ് പുതിയ ഭരണസമിതിയുടെ ആദ്യ ബജറ്റില്‍ പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ സംസ്ഥാനത്തെ ഭവന പദ്ധതികളെല്ലാം ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനാലാണ് തിരുവനന്തപുരം കോര്‍പറേഷന്റെ പദ്ധതിക്ക് അനുമതി നിഷേധിച്ചിരിക്കുന്നതെന്നാണ് വിവരം.