ശബരിമലയിൽ ചില ജീവനക്കാരെ മാത്രം തീർത്ഥാടന കാലം മുഴുവൻ സ്പെഷ്യൽ ഓഫീസർമാരായി നിയമിച്ച ദേവസ്വം ബോർഡ് നടപടി ക്കെതിരെ പ്രതിഷേധം

ചില ജീവനക്കാരെ മാത്രം മണ്ഡല മകരവിളക്ക് തീർത്ഥാടന കാലം മുഴുവൻസ്പെഷ്യൽ ഓഫീസർമാരായി നിയമിച്ച ദേവസ്വം ബോർഡ് നടപടി ക്കെതിരെ പ്രതി ഷേധം. മുൻകാലങ്ങളിൽ

 

ശബരിമല: ചില ജീവനക്കാരെ മാത്രം മണ്ഡല മകരവിളക്ക് തീർത്ഥാടന കാലം മുഴുവൻസ്പെഷ്യൽ ഓഫീസർമാരായി നിയമിച്ച ദേവസ്വം ബോർഡ് നടപടി ക്കെതിരെ പ്രതി ഷേധം. മുൻകാലങ്ങളിൽ സ്പെഷ്യൽ ഓഫീ സർമാരെയും അസിസ്റ്റൻ്റ് സ്പെ ഷ്യൽ ഓഫീസർമാ രെയും41ദിവസത്തേക്കാണ് നി യോഗിക്കുന്നത്.

മകരവിളക്ക് കാലത്ത് പുതിയതായി ഉദ്യോഗസ്ഥരെ കണ്ടെത്തിആ കാലയളവിലേക്ക് സ്പെഷ്യൽ ഓഫീസർമാരായി നിയമിക്കുകയാണ് പതിവ്.ഇപ്പോൾ ജോലിയിലുള്ള15 സ്പെഷ്യൽ ഓഫീസർക്ക് മാത്രമാണ് 20ദിവസം ഡ്യൂട്ടിയിട്ടത്. 

മറ്റുള്ള മുഴുവൻ സ്പെഷ്യൽ ഓഫീ സർമാർക്കും അസിസ്റ്റൻ്റ് സ്പെഷ്യ ൽ ഓഫീസർമാർ ക്കും മകരവിളക്ക് ദിവസം വരെയാ ണ് ചുമതല. ഇതം ഗീകരിക്കാൻ കഴി യില്ലെന്നും വർഷ ങ്ങളായി ശബരിമല ഡ്യൂട്ടിക്ക് എത്താത്തവരുടെ ലിസ്റ്റ് ദേവസ്വം ബോർഡ് എടുത്തി ട്ടുണ്ടെന്നും ആ ലി സ്റ്റിലുള്ളവരെ മകരവിളക്ക് തീർത്ഥാ ടന കാലത്ത് സ് പെഷ്യൽ ഓഫീസ ർമാരായി നിയമിക്കണമെന്ന് ദേവ സംഎംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന പ്രസിഡൻ്റ് ബിജു.വി.നാഥ്, ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര പ്രവീൺ എന്നിവർ ആവിശ്യപ്പെട്ടു.

ദേവസ്വം കമ്മീഷണർ ഇറക്കിയ ലിസ്റ്റിൽ ഉള്ളവരിൽ ശബരിമല ഡ്യൂട്ടിക്ക് വരാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവിശ്യപ്പെ ട്ടു.