കണ്ണൂർ പെരിങ്ങോത്ത് ആരോഗ്യ മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ച യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറിക്ക് സി.പി.എം പ്രവർത്തകരുടെ ക്രൂരമർദ്ദനം

കരിങ്കൊടി പ്രതിഷേധത്തിനിടെ യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഷജീർ ഇഖ്ബാലിന് ക്രൂരമർദ്ദനം. ആരോഗ്യ മന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാട്ടുന്നതിനിടെ പെരിങ്ങോത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്.

 

 പെരിങ്ങോം: കരിങ്കൊടി പ്രതിഷേധത്തിനിടെ യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഷജീർ ഇഖ്ബാലിന് ക്രൂരമർദ്ദനം. ആരോഗ്യ മന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാട്ടുന്നതിനിടെ പെരിങ്ങോത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്.

ഷജീറിനെ പയ്യന്നൂരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് മുസ് ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അഡ്വ. അബ്ദുൽ കരീം ചേലേരി പറഞ്ഞു.