ഓപ്പറേഷൻ 'തൂഫാന്' പിന്നാലെ അഴിമതിക്കെതിരെ 'പ്രൊജക്റ്റ് സീറോ'; ആദ്യ വിസിൽ കമാൻഡോയായി നിവിൻ പോളി

അഴിമതിക്കെതിരെ പുതിയ പദ്ധതിയുമായി ആഭ്യന്തര, വിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.  വിജിലന്‍സ് വകുപ്പും വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയും ചേര്‍ന്ന് നടപ്പിലാക്കുന്ന 'പ്രൊജക്റ്റ് സീറോ' പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം ലയോള സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു.

 
ചടങ്ങിൽ നിവിൻ പോളി അഴിമതിക്കെതിരെ പോരാടാൻ സന്നദ്ധരായ യുവജനങ്ങൾക്ക് വേണ്ടിയുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു

തിരുവനന്തപുരം: അഴിമതിക്കെതിരെ പുതിയ പദ്ധതിയുമായി ആഭ്യന്തര, വിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.  വിജിലന്‍സ് വകുപ്പും വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയും ചേര്‍ന്ന് നടപ്പിലാക്കുന്ന 'പ്രൊജക്റ്റ് സീറോ' പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം ലയോള സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു.

ആദ്യ വിജിലന്‍സ് കമാന്‍ഡോയായി നടന്‍ നിവിന്‍ പോളി വിജിലന്‍സ് വിസില്‍ മുഴക്കി.ഉദ്ഘാടനത്തിനിടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നാക്കുപിഴച്ചു. പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായ നടൻ നിവിൻ പോളിയുടെ പേര് 'നവീൻ പോളി' എന്ന് തെറ്റിപ്പറഞ്ഞാണ് മന്ത്രി വേദിയെയും സദസ്സിനെയും ഒരുപോലെ ചിരിപ്പിച്ചത്.

ചടങ്ങിൽ നിവിൻ പോളി അഴിമതിക്കെതിരെ പോരാടാൻ സന്നദ്ധരായ യുവജനങ്ങൾക്ക് വേണ്ടിയുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തുയുവജനങ്ങളുടെ സജീവമായ ഇടപെടലിലൂടെ അഴിമതിരഹിതമായ ഒരു പുതിയ കേരളം വാർത്തെടുക്കുകയാണ് പ്രൊജക്ട് സീറോയുടെ പ്രധാന ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രി ചൂണ്ടിക്കാണിച്ചു.