ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് ലഹരിയുമായി പ്രൊഫഷണലുകള്‍ ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായ സംഭവം ; കൊച്ചിയിലെ ക്രൂയിസ് പാര്‍ട്ടിയിലേക്കും അന്വേഷണം
കഴിഞ്ഞ ദിവസം രാത്രിയാണ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിയുമായി നിരവധി പേരെ പൊലീസ് പിടികൂടിയത്.
പാര്‍ട്ടിയുടെ വീഡിയോ ദൃശ്യങ്ങളും മറ്റും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെക്കപ്പെട്ടിരുന്നു.
നഗരത്തിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് ലഹരിയുമായി പ്രൊഫഷണലുകള്‍ ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായ സംഭവത്തിന്റെ അന്വേഷണം ക്രൂയിസ് പാര്‍ട്ടിയിലേക്കും വ്യാപിപ്പിച്ച് പൊലീസ്. പിടിയിലായ ഷോണ്‍ കഴിഞ്ഞ ശനിയാഴ്ച കൊച്ചിയില്‍ ക്രൂയിസ് പാര്‍ട്ടി നടത്തിയിരുന്നു. ഇതിലേക്കും ലഹരി ഒഴുക്കി എന്നാണ് സംശയം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. പാര്‍ട്ടിയുടെ വീഡിയോ ദൃശ്യങ്ങളും മറ്റും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെക്കപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിയുമായി നിരവധി പേരെ പൊലീസ് പിടികൂടിയത്. ഡോക്ടര്‍മാരും വക്കീലും ബിസിനസുകാരും വിദ്യാര്‍ത്ഥിയും അടക്കമുള്ളരാണ് പിടിയിലായത്.
കലൂര്‍ സ്വദേശിയും അഭിഭാഷകനുമായ രോഹിത് നായര്‍, കലൂര്‍ സ്വദേശിയും റെസ്റ്റോറന്റ് ഉടമയുമായ ഓസ്റ്റിന്‍ ജോസ്, കെമിക്കല്‍ ട്രീറ്റ്‌മെന്റ് ബിസിനസുകാരനായ ജിനോ മുരളി, ആലപ്പുഴ സ്വദേശിയും ന്യൂട്രീഷനുമായ അക്ബര്‍ ഷാ, പന്തളം സ്വദേശിനിയും ദന്ത ഡോക്ടറുമായ ബെന്‍സി റാവുത്തര്‍, ഫിസിയോതെറാപ്പിസ്റ്റ് സെയ്തലി ഫാത്തിമ, കണ്ണൂര്‍ സ്വദേശിനിയും ഏവിയേഷന്‍ വിദ്യാര്‍ത്ഥിനിയുമായ അമല്‍ റൗഫ്, തിരുവനന്തപുരം ശംഖുമുഖം സ്വദേശി ഷാജിഫെര്‍ണാഡോ എന്ന ഷോണ്‍ എന്നിവരാണ് പിടിയിലായത്. കൊക്കെയ്ന്‍ അടക്കമുള്ള ലഹരിമരുന്നുകളാണ് പൊലീസ് ഇവരില്‍ നിന്ന് പിടികൂടിയത്.