'വൈദ്യുതി മേഖലയില്‍ ഇല്ലാത്ത പ്രതിസന്ധി ഉണ്ടെന്നു വരുത്തി അമിതമായ നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തുകയാണ്'; പിണറായി വിജയൻ

വൈദ്യുതി മേഖലയില്‍ ഇല്ലാത്ത പ്രതിസന്ധി ഉണ്ടെന്നു വരുത്തി അമിതമായ നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എല്ലാ നടപടിക്രമങ്ങളും മാറ്റി വെച്ചാണ് ഇത് നടന്നതെന്നും വൈദ്യുതിയുടെ

 

 തിരുവനന്തപുരം: വൈദ്യുതി മേഖലയില്‍ ഇല്ലാത്ത പ്രതിസന്ധി ഉണ്ടെന്നു വരുത്തി അമിതമായ നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എല്ലാ നടപടിക്രമങ്ങളും മാറ്റി വെച്ചാണ് ഇത് നടന്നതെന്നും വൈദ്യുതിയുടെ ആവശ്യകത വിലയിരുത്തേണ്ടത് കെഎസ്ഇബിയാണ്. അതിനുള്ള വലിയ സംവിധാനം കേരളത്തില്‍ കെഎസ്ഇബിക്ക് ഉണ്ട്. എന്നാല്‍ കെഎസ്ഇബിയെ ഇരുട്ടില്‍ നിര്‍ത്തി വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിക്ക് പോലും അതില്‍ പങ്കില്ലെന്ന് വരുത്തിയിരിക്കുകയാണ്. നടപടിക്രമങ്ങള്‍ എങ്ങനെ മാറ്റിമറിക്കുന്നു എന്നതാണ് നമ്മള്‍ ഇതിലൂടെ കാണുന്നതെന്നും പിണറായി ആരോപിച്ചു.

ജിഎന്‍എ എന്ന് പറയുന്ന പ്ലാറ്റ്‌ഫോമിനെ ബന്ധപ്പെടുകയാണ്. സര്‍ക്കാര്‍ അല്ല അവര്‍ ഇങ്ങോട്ട് ബന്ധപ്പെടുകയാണ്. മുഖ്യമന്ത്രിയുമായാണ് ബന്ധപ്പെടുന്നത്. നടപടിക്രമങ്ങളിലെ പിശക് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു. വികണ്ടവാദങ്ങള്‍ ഉന്നയിച്ച് ന്യായീകരിക്കാനും തുടര്‍ന്നു പോകാനുമാണ് സര്‍ക്കാര്‍ ശ്രമിച്ചത് . രാജ്യം വലിയ തണുപ്പിലേക്ക് നീങ്ങുമ്പോള്‍ വൈദ്യുതി ആവശ്യത്തിന് കുറവ് വരാന്‍ പോകുകയാണ്. ഇപ്പോള്‍ വൈദ്യുതി സുലഭമായി ലഭിക്കും. ഒരു പ്രതിസന്ധിയും ഉണ്ടാകാന്‍ ഇടയില്ല. പക്ഷേ കൃത്രിമമായി പ്രതിസന്ധി സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. കൊള്ളയ്ക്ക് വേണ്ടിയാണ് ഇത്. സര്‍ക്കാരിനെ പുകഴ്ത്തുന്ന ആളുകള്‍ക്ക് അടക്കം ഇതിനെ എതിര്‍ക്കേണ്ടി വന്നു. പിന്നീട് തല്‍ക്കാലം മരവിപ്പിക്കേണ്ടി വന്നു എന്നു പറയേണ്ടിവന്നു. ഒരുപാട് വഴിവിട്ട കാര്യങ്ങള്‍ ഇനിയും കാണാനിരിക്കുന്നു. കേരളത്തെ സ്വകാര്യവല്‍ക്കരണത്തിലേക്ക് നീക്കുകയാണ്. അതില്‍ പ്രധാനപ്പെട്ടത് വൈദ്യുതി മേഖലയാണ്. വൈദ്യുതി മേഖലയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. അതില്‍ കേരളം വേറിട്ട് നിന്നു. ഇന്ന് വൈദ്യുതി മേഖലയെ സ്വകാര്യവല്‍ക്കരിക്കാനാണ് കേരളം പോകുന്നതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

വിദ്യാഭ്യാസ മേഖലയും സ്വകാര്യവല്‍ക്കരിക്കാന്‍ പോവുകയാണ്. സ്വാശ്രയ കോളേജുകളില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാരിന്റെ അനുമതിയാവശ്യമില്ല എന്ന് ഉത്തരവിറക്കി. ഇത്തരമൊരു നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എല്ലാ മേഖലയിലും കച്ചവടത്തിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നും പിണറായി പറഞ്ഞു.

സരള്‍ ബില്ലിനെയും പിണറായി വിജയന്‍ വിമര്‍ശിച്ചു. സരള്‍ ബില്ലിലൂടെ സംസ്ഥാനത്ത് ഇതേവരെയുള്ള നിയമങ്ങളില്‍ ഇല്ലാതാക്കുകയാണെന്നും സരളിന്റെ ഭാഗമായി വരുന്ന സമിതിക്ക് ഏതു വകുപ്പിലേക്കും കയറാമെന്ന സ്ഥിതി വരികയാണ്. നമ്മുടെ നാട്ടില്‍ തണ്ണീര്‍ത്തടമോ നെല്‍വയലോ ഏതും പിടിച്ചെടുക്കാം. കേരളത്തിന്റെ പരിസ്ഥിതിക്ക് തന്നെ വലിയ ആഘാതം ഉണ്ടാക്കുന്ന നടപടിയാകും ഇത്. മാരിടൈം ബോര്‍ഡ് ഭേദഗതി ബില്ലില്‍ മാരിടൈം ബോര്‍ഡിനെ സര്‍വ്വാധികാരി ആക്കുകയാണ്. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് ഇത്തരം നടപടികളെന്നും പിണറായി പറഞ്ഞു.