ഫാം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കും: മന്ത്രി ബിന്ദു കൃഷ്ണ

ഫാം തൊഴിലാളികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും മനസ്സിലാക്കാന്‍ മന്ത്രിയുടെ ചേംബറില്‍ വിളിച്ച യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

 

മൂന്ന് മാസം കൂടുമ്പോള്‍ ട്രേഡ് യൂണിയന്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തി യോഗം ചേരണമെന്നും മന്ത്രി നിര്‍ദേശിച്ചു.

 മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പുകളിലെ ഫാം തൊഴിലാളികളുടെ മാതൃവകുപ്പ് കൃഷി വകുപ്പായി തുടരുന്നത് മാറ്റുന്നതിന് നടപടി സ്വീകരിക്കുന്നത് പരിഗണിക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ഫാം തൊഴിലാളികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും മനസ്സിലാക്കാന്‍ മന്ത്രിയുടെ ചേംബറില്‍ വിളിച്ച യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.


കൃഷി വകുപ്പില്‍ നിന്ന് ഈ രണ്ട് വകുപ്പുകളെയും വേര്‍പെടുത്തിയെങ്കിലും ഭരണപരമായ പല കാര്യങ്ങളിലും മാറ്റം പൂര്‍ണമാകാത്തതിനാല്‍ സാങ്കേതിക തടസ്സങ്ങളും കാലതാമസവും നേരിടുന്നു. ഇത് പരിഹരിക്കാന്‍ പ്രതേക പരിഗണന നല്‍കുമെന്നും മന്ത്രി അറിയിച്ചു. മാസത്തില്‍ ഒരിക്കല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഫാമുകളിലെത്തി പ്രശ്‌നങ്ങള്‍ പഠിക്കണമെന്നും പരിഹാരങ്ങള്‍ കണ്ടെത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. മൂന്ന് മാസം കൂടുമ്പോള്‍ ട്രേഡ് യൂണിയന്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തി യോഗം ചേരണമെന്നും മന്ത്രി നിര്‍ദേശിച്ചു.

മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് ഫാം തൊഴിലാളികളുടെ തൊഴില്‍, സേവന - വേതന വ്യവസ്ഥകള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ തൊഴിലാളികളുടെ പ്രതിനിധികള്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളിലെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.