തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമാകാന്‍ പ്രിയങ്ക ഗാന്ധി
മണ്ഡലത്തില്‍ സജീവമാകുകയാണ് പ്രിയങ്ക.
Updated: Oct 25, 2024, 09:04 IST
28, 29 തീയതികളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തും.
തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഈ മാസം 28, 29 തീയതികളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തും.
28-ന് എത്തുന്ന പ്രിയങ്ക ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ മീനങ്ങാടിയിലും മൂന്ന് മണിക്ക് മാനന്തവാടി നിയോജകമണ്ഡലത്തിലെ പനമരത്തും കോര്‍ണര്‍ യോഗങ്ങളില്‍ സംസാരിക്കും.
29-ന് രാവിലെ പത്ത് മണിക്ക് തിരുവമ്പാടി നിയോജകമണ്ഡലത്തിലെ ഈങ്ങാപ്പുഴയിലും ഉച്ചയ്ക്ക് രണ്ടു മണിക്ക് ഏറനാട് നിയോജകമണ്ഡലത്തിലെ തെരട്ടമ്മലും മൂന്നര മണിക്ക് വണ്ടൂര്‍ നിയോജകമണ്ഡലത്തില്‍ മമ്പാടും എത്തും. വൈകിട്ട് അഞ്ചു മണിക്ക് നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ ചുങ്കത്തറയിലും പ്രിയങ്ക കോര്‍ണര്‍ യോഗങ്ങളില്‍ പങ്കെടുക്കും.മണ്ഡലത്തില്‍ സജീവമാകുകയാണ് പ്രിയങ്ക.