പ്രിയദര്‍ശിനി ബസുകളിലെ അമിത തിരക്ക് അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി

ഹര്‍ജിക്കാര്‍ ഉന്നയിച്ചെങ്കിലും ഇത് തെളിയിക്കുന്നതിനുള്ള രേഖകളോ മറ്റ് തെളിവുകളോ ഹാജരാക്കാനായില്ല.

 

പാലക്കാട് സ്വദേശിനി പി ആര്‍ അഖില, തിരുവനന്തപുരം സ്വദേശിനി എ അഖില എന്നിവരായിരുന്നു ഹര്‍ജിക്കാര്‍.

കെഎസ്ആര്‍ടിസിയുടെ സൗജന്യ സര്‍വീസായ പ്രിയദര്‍ശിനി ബസുകളിലെ അമിത തിരക്ക് അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍, ജസ്റ്റിസ് വിഎം ശ്യാംകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്.


പാലക്കാട് സ്വദേശിനി പി ആര്‍ അഖില, തിരുവനന്തപുരം സ്വദേശിനി എ അഖില എന്നിവരായിരുന്നു ഹര്‍ജിക്കാര്‍. ബസുകളിലെ അമിത തിരക്ക് കാരണം അപകടങ്ങള്‍ ഉണ്ടായെന്ന ആരോപണം ഹര്‍ജിക്കാര്‍ ഉന്നയിച്ചെങ്കിലും ഇത് തെളിയിക്കുന്നതിനുള്ള രേഖകളോ മറ്റ് തെളിവുകളോ ഹാജരാക്കാനായില്ല.

അപകടങ്ങള്‍ക്ക് കാരണം ബസുകളിലെ അമിത തിരക്കാണെന്ന് തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെടാന്‍ കാരണമില്ലെന്ന് കോടതി വിലയിരുത്തി. തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്. അതേസമയം, പ്രിയദര്‍ശിനി ബസുകളില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.