പ്രിയ വര്‍ഗീസിന്റെ നിയമനം: ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

അധ്യാപന പരിചയത്തിന്റെ കാര്യത്തില്‍ പിഎച്ച്ഡി പഠനകാലം കൂടി കണക്കാക്കാമോ എന്നതാണ് പ്രിയ വര്‍ഗീസ് കേസിലെ പ്രധാനനിയമപ്രശ്‌നം.

 

പ്രിയയ്ക്ക് അസോസിയേറ്റ് പ്രൊഫസറാകാനുള്ള യോഗ്യത ഇല്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല സുപ്രീംകോടതിയെ അറിയിക്കും

സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനം സുപ്രീംകോടതിയില്‍. പ്രിയ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് മനോജ് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

പ്രിയയ്ക്ക് അസോസിയേറ്റ് പ്രൊഫസറാകാനുള്ള യോഗ്യത ഇല്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല സുപ്രീംകോടതിയെ അറിയിക്കും. പ്രിയയുടെ നിയമനം ഹൈക്കോടതി ശരിവെച്ചതിനെതിരെ ഡോ. ജോസഫ് സ്‌കറിയയും യുജിസിയും നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്.

അധ്യാപന പരിചയത്തിന്റെ കാര്യത്തില്‍ പിഎച്ച്ഡി പഠനകാലം കൂടി കണക്കാക്കാമോ എന്നതാണ് പ്രിയ വര്‍ഗീസ് കേസിലെ പ്രധാനനിയമപ്രശ്‌നം. പ്രിയ വര്‍ഗീസിന്റെ നിയമനം നിയമപരവും ചട്ടപ്രകാരവുമാണെന്നായിരുന്നു നേരത്തെ സര്‍വകലാശാല സുപ്രീംകോടതിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഈ നിലപാട് സര്‍വകലാശാല തിരുത്തുമെന്നാണ് വിവരം. നിയമനം സുതാര്യമായിരുന്നില്ലെന്നും പ്രിയ വര്‍ഗീസിന് തസ്തികയിലേക്ക് ആവശ്യമായ യോഗ്യതയില്ലെന്നുമുള്ള നിലപാട് കോടതിയെ അറിയിക്കാനാണ് തീരുമാനം.