നവംബര്‍ 3 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

സംസ്ഥാനത്ത് നവംബര്‍ 3 മുതല്‍ സ്വകാര്യ ബസ്സുകള്‍ സര്‍വീസുകള്‍ നിര്‍ത്തും. കെഎസ്ആര്‍ടിസി ബസുകളിലെ പ്രിയദര്‍ശിനി സര്‍വീസ് മൂലമുണ്ടായ നഷ്ടത്തിന് സര്‍ക്കാര്‍ പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

 

സമരത്തിന്റെ കാര്യം ഈ മാസം 16ന് സര്‍ക്കാരിനെ അറിയിച്ചിരുന്നെങ്കിലും അനുകൂല തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്നാണ് സമരവുമായി മുന്നോട്ടുപോകുന്നതെന്ന് ബസുടമകള്‍ അറിയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ 3 മുതല്‍ സ്വകാര്യ ബസ്സുകള്‍ സര്‍വീസുകള്‍ നിര്‍ത്തും. കെഎസ്ആര്‍ടിസി ബസുകളിലെ പ്രിയദര്‍ശിനി സര്‍വീസ് മൂലമുണ്ടായ നഷ്ടത്തിന് സര്‍ക്കാര്‍ പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

പാലക്കാട് ചേര്‍ന്ന സംയുക്ത സ്വകാര്യ ബസ് ഉടമകളുടെ യോഗത്തിലാണ് തീരുമാനം. ഒക്ടോബര്‍ 10ന് ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും അനുകൂല തീരുമാനം ഉണ്ടാവാത്തതിനാലാണ് സമര പ്രഖ്യാപനമെന്ന് ബസ് ഉടമകള്‍ പറഞ്ഞു.

സമരത്തിന്റെ കാര്യം ഈ മാസം 16ന് സര്‍ക്കാരിനെ അറിയിച്ചിരുന്നെങ്കിലും അനുകൂല തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്നാണ് സമരവുമായി മുന്നോട്ടുപോകുന്നതെന്ന് ബസുടമകള്‍ അറിയിച്ചു. കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍, ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം, ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍, കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍, കേരള ബസ് ഓപ്പറേറ്റേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി തുടങ്ങിയ സംഘടനകളാണ് സമരത്തിന് നേതൃത്വം നല്‍കുക.

. പ്രിയദര്‍ശിനി വന്നതോടെ 4 മാസം കൊണ്ട് 12 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. 400 ബസ്സുകള്‍ പൂര്‍ണമായി സര്‍വീസ് നിര്‍ത്തി. 3000 ബസുകള്‍ സര്‍വീസ് വെട്ടിക്കുറക്കുകയും ചെയ്തുവെന്ന് സ്വകാര്യ ബസ്സുടമകള്‍ ആരോപിച്ചു.