'കൊച്ചിയില്‍ വീണ്ടും സ്വകാര്യ ബസ് അഴിഞ്ഞാട്ടം'; സ്കൂട്ടർ യാത്രക്കാരെ ഇടിച്ചിട്ടു, ബസ് തടഞ്ഞ് യുവതി
കൊച്ചിയിൽ വീണ്ടും സ്വകാര്യ ബസ്സിന്‍റെ പരാക്രമം. ഇടപ്പള്ളിയിൽ ഹോൺ മുഴക്കി കടന്നു പോകാൻ ശ്രമിച്ച ബസ്, ഇരുചക്ര വാഹന യാത്രക്കാരെ ഇടിച്ചിട്ടു. ചോദ്യം ചെയ്ത യുവാവിന്‍റെ വണ്ടിയിൽ വീണ്ടും മൂന്ന് തവണ ഇടിപ്പിച്ചെന്നാണ് പരാതി.
കൊച്ചി: കൊച്ചിയിൽ വീണ്ടും സ്വകാര്യ ബസ്സിന്‍റെ പരാക്രമം. ഇടപ്പള്ളിയിൽ ഹോൺ മുഴക്കി കടന്നു പോകാൻ ശ്രമിച്ച ബസ്, ഇരുചക്ര വാഹന യാത്രക്കാരെ ഇടിച്ചിട്ടു. ചോദ്യം ചെയ്ത യുവാവിന്‍റെ വണ്ടിയിൽ വീണ്ടും മൂന്ന് തവണ ഇടിപ്പിച്ചെന്നാണ് പരാതി.
ഇതോടെ ഒപ്പമുണ്ടായിരുന്ന യുവതി വാഹനം തടഞ്ഞു.തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്തിരുന്ന യുവാവ് പറഞ്ഞു. ഇന്നലെ രാവിലെ 9.30ന് ഫോര്‍ട്ട്‌കൊച്ചിയിലേക്കു വരികയായിരുന്ന മുഹമ്മദ് റിസ്വാന്‍ എന്ന യുവാവിനും കുടുംബസുഹൃത്തായ പെണ്‍കുട്ടിക്കുമാണു ദുരനുഭവമുണ്ടായത്. 'വഹ്ബിയ' എന്ന ബസാണ് അപകടം ഉണ്ടാക്കിയത്.
ബസ് ഇടിപ്പിച്ചു കൊല്ലാന്‍ നോക്കുകയായിരുന്നെന്ന് യുവതി പറഞ്ഞു. പൊലീസ് എത്തിയാണ് ഇവരെ റോഡില്‍നിന്നു മാറ്റിയത്.സ്വകാര്യ ബസ് ഡ്രൈവർ പരാക്രമം നടത്തിയിട്ടും ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ സഹായിച്ചില്ലെന്ന് സ്കൂട്ടർ യാത്രക്കാർ പറയുന്നു. ബസ് സ്കൂട്ടറിനെ ഇടിച്ചിട്ടിട്ട് ഉദ്യോഗസ്ഥൻ തട്ടിക്കയറിയത് സ്കൂട്ടർ യാത്രക്കാരോടാണ് എന്നാണ് പരാതി.