സ്വകാര്യ ബസ് ഉടമകള്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു

 

പ്രൈവറ്റ് ബസുകള്‍ ലീസിനെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി ചര്‍ച്ചയില്‍ അറിയിച്ചു.

 

ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചതിനെ തുടര്‍ന്നാണ് ബസ് സമരം പിന്‍വലിച്ചത്.

സ്വകാര്യ ബസ് ഉടമകള്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത വകുപ്പ് മന്ത്രി സി പി ജോണുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചതിനെ തുടര്‍ന്നാണ് ബസ് സമരം പിന്‍വലിച്ചത്.

പ്രൈവറ്റ് ബസുകള്‍ ലീസിനെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി ചര്‍ച്ചയില്‍ അറിയിച്ചു. ബസുകളുടെ ടൈമിങ് ആലോചിതമായി പരിഷ്‌കരിക്കും. ഒരു ബസിന് ഓടാന്‍ അനുമതിയുള്ളത് 22 വര്‍ഷമാണ്. ഇത് 25 വര്‍ഷമായി വര്‍ദ്ധിപ്പിക്കുന്ന കാര്യവും പരിഗണിക്കും. കെഎസ്ആര്‍ടിസിയുമായുള്ള ഓവര്‍ലാപ്പിങ് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുന്ന കാര്യവും അംഗീകരിച്ചിട്ടുണ്ട്. അതേസമയം ചാര്‍ജ് കൂട്ടുന്ന കാര്യത്തിലും കണ്‍സഷന്‍ തുക കൂട്ടുന്ന കാര്യത്തിലും തീരുമാനമായില്ല.