മാങ്കാവിൽ സ്വകാര്യ ബസ് മനഃപൂർവം പിക്കപ്പിൽ ഇടിപ്പിച്ച സംഭവം ; ഡ്രൈവറുടെ ലൈസൻസ് 6മാസത്തേക്ക് സസ്പെൻഡ് ചെയ്തു

മാങ്കാവിൽ ഗതാഗതക്കുരുക്കിനിടെ സ്വകാര്യ ബസ് ഗുഡ്‌സ് വാനിൽ മനഃപൂർവം ഇടിപ്പിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. മഞ്ചേരി സ്വദേശിന്റെ ഷിനിത്തിന്റെ ലൈസൻസ് ആണ് സസ്‌പെൻഡ് ചെയ്തത്.

 

 കോഴിക്കോട് : മാങ്കാവിൽ ഗതാഗതക്കുരുക്കിനിടെ സ്വകാര്യ ബസ് ഗുഡ്‌സ് വാനിൽ മനഃപൂർവം ഇടിപ്പിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. മഞ്ചേരി സ്വദേശിന്റെ ഷിനിത്തിന്റെ ലൈസൻസ് ആണ് സസ്‌പെൻഡ് ചെയ്തത്.

അഞ്ചുദിവസത്തെ പരിശീലന ക്ലാസിൽ പങ്കെടുക്കാനും എൻഫോഴ്‌സ്‌മെന്റ് ആർടിഒ നിർദ്ദേശിച്ചു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. അപകടമുണ്ടാക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിന്നാലെ മോട്ടോർ വാഹനവകുപ്പ് നടപടി സ്വീകരിക്കുകയായിരുന്നു.

ഇന്നലെ ഷിനിത്തിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. തെറ്റായ ദിശയിൽ ഗുഡ്‌സ് വാൻ വന്നെന്നും ഗുഡ്‌സ് വാൻ ഡ്രൈവർ പ്രകോപനമുണ്ടാക്കിയെന്നുമാണ് ഷിനിത്തിന്റെ വിശദീകരണം. ഗുഡ്‌സ് വാഹനത്തിന്റെ ഡ്രൈവറും ബസ് ഡ്രൈവറും ചേർന്ന് അപകട കേസ് ഒത്തുതീർപ്പാക്കിയിട്ടുണ്ട്.