കണ്ണൂർ ചാല സ്കൂൾ ഗ്രൗണ്ടിന് സമീപം നിർത്തിയിട്ട മിനിലോറിക്ക് പിന്നിൽ സ്വകാര്യ ബസിടിച്ച് അപകടം ; നിരവധി പേർക്ക് പരിക്ക്
ചാല ഹയർ സെക്കൻഡറി സ്കൂളിന് മുൻവശം നിർത്തിയിട്ട മിനിലോറിക്ക് പിന്നിൽ സ്വകാര്യ ബസിടിച്ചുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ഒന്നേ കാലിനാണ് അപകടം. ഇടിയുടെ ആഘാതത്തിൽ മുൻപോട്ടു തെറിച്ചു നീങ്ങിയ മിനിലോറി തൊട്ടുമുൻപിലെ ഇലക്ട്രിക് പോസ്റ്റ് തകർത്തു.
Feb 3, 2026, 15:19 IST
കണ്ണൂർ: ചാല ഹയർ സെക്കൻഡറി സ്കൂളിന് മുൻവശം നിർത്തിയിട്ട മിനിലോറിക്ക് പിന്നിൽ സ്വകാര്യ ബസിടിച്ചുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ഒന്നേ കാലിനാണ് അപകടം. ഇടിയുടെ ആഘാതത്തിൽ മുൻപോട്ടു തെറിച്ചു നീങ്ങിയ മിനിലോറി തൊട്ടുമുൻപിലെ ഇലക്ട്രിക് പോസ്റ്റ് തകർത്തു. ട്രാൻസ്ഫോർതൂണിലിടിച്ചാണ് നിന്നത്.
കണ്ണൂരിൽ നിന്നും കൂത്തുപറമ്പിലേക്ക് പോകുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയിൽ സഞ്ചരിച്ച ബസിൻ്റെ നിയന്ത്രണം വിട്ടതാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരുക്കേറ്റവർ ചാല ബേബി മെമ്മോറിയലിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. എടക്കാട് പൊലിസ് സ്ഥലത്തെത്തി. പരുക്കേറ്റവരെ നാട്ടുകാരുടെ സഹായത്തോടെയാണ് ആശുപത്രിയിലെത്തിച്ചത്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.