ജയിലില്‍ അച്ചടക്കലംഘനം; കയ്യില്‍ ചരട് കെട്ടുന്നത് വിലക്കിയ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കൊടി സുനിക്കെതിരെ കേസ്

ജയില്‍ ജോയിന്റ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കൊടി സുനിക്കെതിരെ കേസ്. കുറ്റിപ്പുറം പോലീസാണ് കേസെടുത്തത്.കയ്യില്‍ കെട്ടിയ ചരട് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്.

 

ഡിസംബർ 11നാണ് ജയില്‍ ചട്ടങ്ങള്‍ പ്രകാരം കയ്യില്‍ കെട്ടിയ ചരട് അഴിച്ചുമാറ്റാൻ പ്രിസണ്‍ ഓഫീസർ നിർദ്ദേശിച്ചത്. എ ങ്കിലും സുനി തയ്യാറായില്ല. ഉദ്യോഗസ്ഥർ കർശന നിർദ്ദേശം നല്‍കിയതോടെ ചരട് ഊരി പ്രിസണ്‍ ഓഫീസറുടെ ദേഹത്തേക്ക് എറിയുകയായിരുന്നു

മലപ്പുറം: ജയില്‍ ജോയിന്റ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കൊടി സുനിക്കെതിരെ കേസ്. കുറ്റിപ്പുറം പോലീസാണ് കേസെടുത്തത്.കയ്യില്‍ കെട്ടിയ ചരട് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്.

ഡിസംബർ 11നാണ് ജയില്‍ ചട്ടങ്ങള്‍ പ്രകാരം കയ്യില്‍ കെട്ടിയ ചരട് അഴിച്ചുമാറ്റാൻ പ്രിസണ്‍ ഓഫീസർ നിർദ്ദേശിച്ചത്. എ ങ്കിലും സുനി തയ്യാറായില്ല. ഉദ്യോഗസ്ഥർ കർശന നിർദ്ദേശം നല്‍കിയതോടെ ചരട് ഊരി പ്രിസണ്‍ ഓഫീസറുടെ ദേഹത്തേക്ക് എറിയുകയായിരുന്നു.

കഴിഞ്ഞ ദിവസം വീണ്ടും കയ്യില്‍ ചരട് കെട്ടിയത് ശ്രദ്ധയില്‍പ്പെട്ട ജോയിന്റ് സൂപ്രണ്ട് ഇത് ഒഴിവാക്കാൻ ആവശ്യപ്പെട്ടു. ഇതോടെ പ്രകോപിതനായ സുനി, ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി നല്‍കുമെന്നും അദ്ദേഹത്തിന്റെ കുടുംബത്തെയടക്കം കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.