കണ്ണൂർ സെൻട്രൽ ജയിലിൽ അസി. സൂപ്രണ്ടിന് മർദ്ദനം: തടവുകാരനെതിരെ കേസെടുത്തു

പള്ളിക്കുന്നിലെ സെൻട്രൽ ജയിലിൽ നിന്നും ജയിൽ അസി. സൂപ്രണ്ടിനെ മർദ്ദിച്ച കേസിൽ പോക്സോ തടവുകാരനെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. ജയിൽ സൂപ്രണ്ടിൻ്റെ പരാതിയിലാണ് കേസെടുത്തത്.

 


കണ്ണൂർ : പള്ളിക്കുന്നിലെ സെൻട്രൽ ജയിലിൽ നിന്നും ജയിൽ അസി. സൂപ്രണ്ടിനെ മർദ്ദിച്ച കേസിൽ പോക്സോ തടവുകാരനെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. ജയിൽ സൂപ്രണ്ടിൻ്റെ പരാതിയിലാണ് കേസെടുത്തത്. ജില്ലാ ജയിൽ അസി. സൂപ്രണ്ട് അനസിനാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ബുധനാഴ്ച്ച ജയിൽ കോൺഫറൻസ് ഹാളിൽ വെച്ച് പോക്സോ കേസിലെ പ്രതിയായ എലത്തൂർ സ്വദേശി രാഹുൽ അനസിനെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തു വെന്നാണ് പരാതി. 

പരുക്കേറ്റഅനസ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഒന്നാം ബ്ളോക്കിൽ സെല്ലിൽകഴിയുന്ന രാഹുലിനെ മറ്റൊരു സെല്ലിലേക്ക് മാറ്റണമെന്ന് നിരന്തരം അപേക്ഷിച്ചിരുന്നു. ഇതു അംഗീകരിക്കാത്തതിനെ തുടർന്നാണ് മർദ്ദനത്തിൽ കലാശിച്ചത്. ഗോവിന്ദച്ചാമിജയിൽ ചാടിയതിനു ശേഷം കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരുടെ സുരക്ഷ ശക്തമാക്കിയിരുന്നു.