തൃശൂരില്‍ ആവേശം തീര്‍ത്ത് പ്രധാനമന്ത്രിയുടെ റോഡ് ഷോ..

റോഡിനിരുവശത്തും ആയിരക്കണക്കിന് ബി ജെ പി - ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ മോദിയെ കാണാനായെത്തി. പുഷ്പവൃഷ്ടി നടത്തിയാണ് പ്രവര്‍ത്തകര്‍ മോദിയെ സ്വീകരിച്ചത്.

 

കേന്ദ്രമന്ത്രിയും തൃശൂര്‍ എം പിയുമായ സുരേഷ് ഗോപിയടക്കമുള്ളവരും മോദിയുടെ റോഡ് ഷോയില്‍ അണിനിരക്കുകയാണ്.

കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. തൃശൂരിലാണ് മോദി റോഡ് ഷോയുമായി പ്രവര്‍ത്തകരെ ഇളക്കി മറിക്കുന്നത്. പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം കുട്ടനെല്ലൂര്‍ ഗവണ്‍മെന്റ് കോളജിലെ ഹെലിപാഡിലിറങ്ങിയ അദ്ദേഹം അവിടെനിന്ന് ഏഴ് കിലോമീറ്റര്‍ ദൂരം കാര്‍ മാര്‍ഗമാണ് സ്വരാജ് റൗണ്ടിലേക്ക് എത്തിയത്.

തൃശൂര്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ എന്‍ ഡി എ സ്ഥാനാര്‍ഥികളായ സി സി മുകുന്ദന്‍, പത്മജ വേണുഗോപാല്‍, കെ കെ അനീഷ് കുമാര്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കുന്നുണ്ട്. കേന്ദ്രമന്ത്രിയും തൃശൂര്‍ എം പിയുമായ സുരേഷ് ഗോപിയടക്കമുള്ളവരും മോദിയുടെ റോഡ് ഷോയില്‍ അണിനിരക്കുകയാണ്. റോഡിനിരുവശത്തും ആയിരക്കണക്കിന് ബി ജെ പി - ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ മോദിയെ കാണാനായെത്തി. പുഷ്പവൃഷ്ടി നടത്തിയാണ് പ്രവര്‍ത്തകര്‍ മോദിയെ സ്വീകരിച്ചത്.