പ്രധാനമന്ത്രി നരേന്ദ്ര മോദി 23ന് തിരുവനന്തപുരത്ത് ; നഗര വികസന രേഖ പ്രഖ്യാപിച്ചേക്കും
കോര്‍പറേഷന്‍ ഭരണം കിട്ടിയാല്‍ നഗരവികസന രേഖ പ്രഖ്യാപിക്കാന്‍ മോദി എത്തുമെന്ന് തിരഞ്ഞെടുപ്പിനു മുന്‍പുതന്നെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചിരുന്നു.
Jan 14, 2026, 06:43 IST
നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടിയുള്ള ബിജെപിയുടെ 'മിഷന്‍ 2026' പദ്ധതിയും പ്രധാനമന്ത്രി തിരുവനന്തപുരത്ത് പ്രഖ്യാപിച്ചേക്കും.
തിരുവനന്തപുരം നഗരവികസന രേഖ പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 23ന് എത്തുമെന്ന് റിപ്പോര്‍ട്ട്. കോര്‍പറേഷന്‍ ഭരണം കിട്ടിയാല്‍ നഗരവികസന രേഖ പ്രഖ്യാപിക്കാന്‍ മോദി എത്തുമെന്ന് തിരഞ്ഞെടുപ്പിനു മുന്‍പുതന്നെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചിരുന്നു.
ജനുവരി 28ന് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതോടെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നീണ്ടുപോകും. അതിനാല്‍ ജനുവരി 23ന് മോദിയെ കൊണ്ടുവരാന്‍ ബിജെപി ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടിയുള്ള ബിജെപിയുടെ 'മിഷന്‍ 2026' പദ്ധതിയും പ്രധാനമന്ത്രി തിരുവനന്തപുരത്ത് പ്രഖ്യാപിച്ചേക്കും.