പരീക്ഷാപ്പേടി മാറ്റാൻ ബാധ ഒഴിപ്പിക്കാമെന്ന് വാ​ഗ്ദാനം ; തിരുവനന്തപുരത്ത്  14കാരിയെ പീഡിപ്പിച്ച പൂജാരി കുറ്റക്കാരനെന്ന് കോടതി 

പരീക്ഷാപ്പേടി മാറ്റാൻ ബാധ ഒഴിപ്പിക്കാമെന്ന വ്യാജേന 14കാരിയെ പീഡിപ്പിച്ച കേസിൽ പൂജാരി കുറ്റക്കാരൻ. എറണാകുളം സ്വദേശിയായ പൂജാരി ബിനീഷിനെയാണ് തിരുവനന്തപുരം പോക്‌സോ കോടതി കുറ്റക്കാരനെന്ന്  കണ്ടെത്തിയത്. കേസിൽ 28ന് കോടതി വിധി പറയും.

 

പരീക്ഷാപ്പേടി മാറ്റാൻ ബാധ ഒഴിപ്പിക്കാമെന്ന് വാ​ഗ്ദാനം ; തിരുവനന്തപുരത്ത്  14കാരിയെ പീഡിപ്പിച്ച പൂജാരി കുറ്റക്കാരനെന്ന് കോടതി 

തിരുവനന്തപുരം: പരീക്ഷാപ്പേടി മാറ്റാൻ ബാധ ഒഴിപ്പിക്കാമെന്ന വ്യാജേന 14കാരിയെ പീഡിപ്പിച്ച കേസിൽ പൂജാരി കുറ്റക്കാരൻ. എറണാകുളം സ്വദേശിയായ പൂജാരി ബിനീഷിനെയാണ് തിരുവനന്തപുരം പോക്‌സോ കോടതി കുറ്റക്കാരനെന്ന്  കണ്ടെത്തിയത്. കേസിൽ 28ന് കോടതി വിധി പറയും.

2019ലാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം കണ്ണമ്മൂല ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു പ്രതി. പരീക്ഷാപേടിയുണ്ടായിരുന്ന 14കാരിയെ പൂജയ്ക്കായി അമ്മ പൂജാരിയുടെ അടുക്കൽ കൊണ്ടുവന്നതായിരുന്നു. പൂജാരി കുട്ടിക്ക് ബാധയേറ്റതാണെന്നും ഒഴുപ്പിക്കണമെന്നും ഇതിനായി പ്രത്യേക പൂജ നടത്തണമെന്നും അമ്മയെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇത് മുതലെടുത്ത പ്രതി കുട്ടിയെ പൂജാമുറിക്കുള്ളിലെത്തിച്ച് പല തവണ പീഡിപ്പിച്ചു എന്നാണ് പരാതി. 

കുട്ടിയുടെ പരീക്ഷാപ്പേടി മാറാതെ വന്നതോടെ അമ്മ തൊട്ടടുത്തുള്ള ഒരു മെന്റൽ എയ്ഡ് ക്യാമ്പിലെത്തിക്കുകയും ഇവിടെനിന്ന് ഡോക്ടറുമായുള്ള സംസാരത്തിനിടെ കുട്ടി പീഡന വിവരം വെളിപ്പെടുത്തുകയുമായിരുന്നു. ഡോക്ടർ പൊലീസിൽ വിവരമറിയിച്ചതിന് പിന്നാലെയാണ് സംഭവത്തിൽ കേസ് എടുത്തത്.