സംസ്ഥാനത്ത് കോഴി മുട്ടയുടെയും ഉള്ളിയുടെയും വിലയില്‍ വന്‍ വര്‍ധനവ്
സംസ്ഥാനത്ത് കോഴി മുട്ടയുടെയും ഉള്ളിയുടെയും വിലയില്‍ വന്‍ വര്‍ധനവ്. രണ്ടാഴ്ച്ച മുന്‍പ് 5-6 രൂപ പരമാവധിയുണ്ടായിരുന്ന മുട്ടയ്ക്ക് ഇന്നത്തെ വില 8 മുതല്‍ 10 രൂപവരെയാണ്. 10-12 രൂപയുണ്ടായിരുന്ന നാടന്‍ മുട്ടയ്ക്ക് 15ന് മുകളിലേയ്്ക്കും വില കയറി.
Updated: Nov 10, 2026, 12:41 IST
രണ്ടാഴ്ച്ച മുന്‍പ് 5-6 രൂപ പരമാവധിയുണ്ടായിരുന്ന മുട്ടയ്ക്ക് ഇന്നത്തെ വില 8 മുതല്‍ 10 രൂപവരെയാണ്.
കൊച്ചി: സംസ്ഥാനത്ത് കോഴി മുട്ടയുടെയും ഉള്ളിയുടെയും വിലയില്‍ വന്‍ വര്‍ധനവ്. രണ്ടാഴ്ച്ച മുന്‍പ് 5-6 രൂപ പരമാവധിയുണ്ടായിരുന്ന മുട്ടയ്ക്ക് ഇന്നത്തെ വില 8 മുതല്‍ 10 രൂപവരെയാണ്. 10-12 രൂപയുണ്ടായിരുന്ന നാടന്‍ മുട്ടയ്ക്ക് 15ന് മുകളിലേയ്്ക്കും വില കയറി.
കോഴിത്തീറ്റയുടെ ഉല്‍പ്പാദന ചെലവിലുണ്ടായ വര്‍ധനവാണ് മുട്ട വില വര്‍ധിക്കാന്‍ കാരണമായത്.ഒരു മാസം മുന്‍പുവരെ 30-40 രൂപ കിലോ വിലയുണ്ടായിരുന്ന സവാളയ്ക്ക് 55 മുതല്‍ 60 രൂപവരെയായി വില ഉയര്‍ന്നു.
നാസിക്കില്‍ നിന്നുള്ള വരവ് കുറഞ്ഞതും പ്രതികൂല കാലാവസ്ഥയുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടല്‍ വിപണിയില്‍ ഇല്ലെങ്കില്‍ ഇനിയും വില കൂടുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.