ചെക്ക്‌പോസ്റ്റിൽ മദ്യപിച്ച് അബോധാവസ്ഥയിൽ കിടന്നു, പ്രിവന്‍റീവ് ഓഫീസർക്ക് സസ്‌പെൻഷൻ

കള്ളിക്കാട് എക്സൈസ് ചെക്ക്‌പോസ്റ്റിൽ ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്ന റിപ്പോർട്ടിനെ തുടർന്ന് പ്രിവന്‍റീവ് ഓഫീസറെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കള്ളിക്കാട് എക്സൈസ് ചെക്ക്‌പോസ്റ്റിലെ പ്രിവന്‍റീവ് ഓഫീസർ കെ.എസ്. ഷിൻരാജിനെതിരെ

 

ബുധനാഴ്ച കള്ളിക്കാട് എക്സൈസ് ചെക്ക്‌പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ മദ്യപിച്ച് അബോധാവസ്ഥയിലാണെന്ന വിവരം ലഭിച്ചതിനെ

തിരുവനന്തപുരം: കള്ളിക്കാട് എക്സൈസ് ചെക്ക്‌പോസ്റ്റിൽ ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്ന റിപ്പോർട്ടിനെ തുടർന്ന് പ്രിവന്‍റീവ് ഓഫീസറെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കള്ളിക്കാട് എക്സൈസ് ചെക്ക്‌പോസ്റ്റിലെ പ്രിവന്‍റീവ് ഓഫീസർ കെ.എസ്. ഷിൻരാജിനെതിരെയാണ് തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ നടപടിയെടുത്തത്.

ബുധനാഴ്ച കള്ളിക്കാട് എക്സൈസ് ചെക്ക്‌പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ മദ്യപിച്ച് അബോധാവസ്ഥയിലാണെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നടപടി. ഷിൻരാജിനെ വൈദ്യപരിശോധനയ്ക്കായി മലയിൻകീഴ് താലൂക്ക് ഹെഡ്‌ക്വാർട്ടേഴ്‌സ് ആശുപത്രിയിലെത്തിച്ചപ്പോൾ

പ്രാഥമിക പരിശോധനയിൽ മദ്യപിച്ചതായി ഡോക്ടർ സർട്ടിഫിക്കറ്റ് നൽകിയതായും ഉത്തരവിൽ പറയുന്നു. ഡ്യൂട്ടി സമയത്ത് മദ്യപിച്ച നിലയിൽ കണ്ടെത്തിയ നടപടി ഗുരുതരമായ അച്ചടക്കലംഘനവും കൃത്യവിലോപവുമാണെന്ന് വിലയിരുത്തിയാണ് തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സൂരജ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.