രാഷ്ട്രപതിയുടെ സന്ദര്‍ശനം; വിമാനത്താവളത്തിനടുത്തുള്ള ഇറച്ചികടകള്‍ക്ക് വിലക്ക്

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി എയര്‍ ഇന്ത്യാ വണ്‍ എന്ന വിമാനം പരിശീലന പറക്കലിനായി വിമാനത്താവളത്തില്‍ എത്തിയിരുന്നു
 

വിമാനത്താവളത്തിനടുത്തുള്ള ഇറച്ചികടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതില്‍ രണ്ട് ദിവസത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ചാണ് മുട്ടത്തറ പൊന്നറപ്പാലം മുതല്‍ സെയ്ന്റ് സേവ്യേര്‍സ് പള്ളിവരെയുള്ള ഇറച്ചികടകള്‍ക്ക് വ്യാഴം, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തനാനുമതി നിഷേധിച്ചത്.

വിമാനപാതയില്‍ പക്ഷിയടി സാധ്യത കണക്കിലെടുത്താണ് തീരുമാനം.ബുധനാഴ്ച്ച രാവിലെയാണ് ആരോഗ്യവിഭാഗം എത്തി കടയുടമകള്‍ക്ക് നോട്ടീസ് നല്‍കിയത്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി എയര്‍ ഇന്ത്യാ വണ്‍ എന്ന വിമാനം പരിശീലന പറക്കലിനായി വിമാനത്താവളത്തില്‍ എത്തിയിരുന്നു. പിന്നാലെയാണ് നിര്‍ദേശം നല്‍കിയത്. പ്രദേശത്ത് ഇറച്ചി മാലിന്യങ്ങള്‍ നിക്ഷേപിക്കരുതെന്നും നിര്‍ദേശമുണ്ട്. പക്ഷികൂട്ടങ്ങള്‍ വിമാനങ്ങളില്‍ വന്നിടിക്കുന്നത് തിരുവനന്തപുരത്ത് പതിവാണ്.