രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് നാവിക അക്കാദമിയിൽ സ്വീകരണം നൽകി

ഇന്ന് ഏഴിമല നാവിക അക്കാദമിയില്‍ നടക്കുന്ന പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുക്കുന്നതിനായി എത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് നാവിക അക്കാദമിയിൽ സ്വീകരണം നൽകി. 

 

കണ്ണൂർ: ഇന്ന് ഏഴിമല നാവിക അക്കാദമിയില്‍ നടക്കുന്ന പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുക്കുന്നതിനായി എത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് നാവിക അക്കാദമിയിൽ സ്വീകരണം നൽകി. 

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാത്രി 9.40 ഓടെ അക്കാദമിയിലെ സാഗർ കിനാര ഗസ്റ്റ് ഹൗസിൽ എത്തിയ രാഷ്ട്രപതിയെ കേരള ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂർ,   ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍, ഇന്ത്യൻ നാവിക സേനാ മേധാവി അഡ്മിറർ കൃഷ്ണ സ്വാമിനാഥൻ, ദക്ഷിണ നാവിക കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ- ചീഫ് വൈസ് അഡ്മിറർ സമീർ സക്സേന എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് റോഡ് മാർഗ്ഗമാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഏഴിമല നാവിക അക്കാദമിയിൽ എത്തിയത്. നവംബര്‍ 28ന് രാവിലെ എട്ട് മണിക്ക് നടക്കുന്ന പാസിംഗ് ഔട്ട് പരേഡില്‍ രാഷ്ട്രപതി അഭിവാദ്യം സ്വീകരിക്കും.