രാഷ്ട്രപതി ഇന്ന് തലസ്ഥാനത്ത് എത്തും
നാവികദിനാഘോഷങ്ങൾക്കും നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾക്കും കേരളം ഇന്ന് വേദിയാകുന്നു. ബുധനാഴ്ച വൈകീട്ട് നാലുമുതൽ ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന ആഘോഷപ്രകടനങ്ങളിൽ
തിരുവനന്തപുരം : നാവികദിനാഘോഷങ്ങൾക്കും നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾക്കും കേരളം ഇന്ന് വേദിയാകുന്നു. ബുധനാഴ്ച വൈകീട്ട് നാലുമുതൽ ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന ആഘോഷപ്രകടനങ്ങളിൽ രാഷ്ട്രപതി ദ്രൗപതി മുർമു മുഖ്യാതിഥിയാകും. വൈകീട്ട് 4.20ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന രാഷ്ട്രപതിയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിക്കും. തുടർന്ന് ശംഖുമുഖത്ത് നാവികദിനാഘോഷ പരിപാടിയിൽ പങ്കെടുക്കും. രാത്രി ഏഴോടെ രാഷ്ട്രപതി ലോക് ഭവനിലെത്തും. വ്യാഴാഴ്ച രാവിലെ 9.45ന് ഡൽഹിക്ക് മടങ്ങും.
ആദ്യമായാണ് കേരളം നാവികാഘോഷങ്ങൾക്ക് വേദിയാകുന്നത്. ഐ.എൻ.എസ് വിക്രാന്ത് ഉൾപ്പെടെ 19 യുദ്ധക്കപ്പലുകൾ, ഒരു അന്തർവാഹിനി, നാല് എഫ്.ഐ.സികൾ, കൂടാതെ യുദ്ധവിമാനങ്ങളും നിരീക്ഷണ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉൾപ്പെടെ 32 വിമാനങ്ങളും അഭ്യാസപ്രകടനങ്ങളിൽ പങ്കെടുക്കുമെന്ന് നാവികസേനാ ദക്ഷിണമേഖലാ കമാൻഡിങ് ഇൻ ചീഫ് വൈസ് അഡ്മിറൽ വൈസ് അഡ്മിറൽ സമീർ സക്സേന പറഞ്ഞു.