എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ പ്രാഥമിക പരിശോധന ഇന്ന് തുടങ്ങും
അനധികൃത സ്വത്ത് സമ്പാദനം അടക്കം നിരവധി ആരോപണങ്ങള്‍ ആണ് എഡിജിപികെതിരെ ഉന്നയിച്ചിട്ടുള്ളത്.
Sep 23, 2024, 08:30 IST
എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ പ്രാഥമിക പരിശോധന ഇന്ന് തുടങ്ങും. എസ്പി ജോണി കുട്ടിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരാതിയില്‍ വിവരശേഖരണം നടത്തും.
അനധികൃത സ്വത്ത് സമ്പാദനം അടക്കം നിരവധി ആരോപണങ്ങള്‍ ആണ് എഡിജിപികെതിരെ പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ചിട്ടുള്ളത്.
പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ആറു മാസത്തിനുള്ളില്‍ സമര്‍പ്പിക്കണം എന്നാണ് നിര്‍ദേശം. ആരോപണങ്ങളില്‍ കഴമ്പ് ഉണ്ടെങ്കില്‍ മാത്രമേ കേസ് എടുത്തു കൂടുതല്‍ അന്വേഷണത്തിലേക്ക് വിജിലന്‍സ് കടക്കൂ.