ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചിരുന്ന ഗർഭിണിയെ മധ്യവയസ്‌കൻ കയറി പിടിച്ചതായി പരാതി
തൃശൂർ: ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചിരുന്ന ഗർഭിണിയെ മധ്യവയസ്‌കൻ കയറി പിടിച്ചതായി പരാതി. ഗൈനക്കോളജിസ്റ്റ് ഡോ. മുരളീധരനെ കാണാനായി സഹോദരന്റെ ബൈക്കിന് പിറകിൽ യാത്ര ചെയ്തിരുന്ന യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ചൊവ്വാഴ്ച വൈകിട്ട് ആറോടെ കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയുടെ പുറക് വശത്തുള്ള വൺവേ റോഡിലായിരുന്നു സംഭവം. യുവതി സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിന് മുന്നിൽ ബസുകൾ വന്നതോടെ ഇരുചക്ര വാഹനത്തിന്റെ വേഗത കുറച്ചപ്പോഴാണ് ആക്രമണമുണ്ടായത്. ഇയാൾ ഓടി ബസിൽ കയറിപ്പോയി.
യുവതി വിവരം സഹോദരനോട് പറഞ്ഞതോടെ ചന്തപ്പുര ബസ് സ്റ്റാൻഡിൽവച്ച് ബസ് പരിശോധിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല. മധ്യവയസ്‌കനായ ഒരാളാണ് കയറി പിടിച്ചതെന്നാണ് പറയുന്നത്. കൊടുങ്ങല്ലൂർ പോലീസിൽ പരാതി നൽകി