ചോറ്റാനിക്കരയിൽ ഗർഭിണിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വാടകവീട്ടിൽ ഗർഭിണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശിനിയായ കാർത്തിക (25) ആണ് മരിച്ചത്. ചോറ്റാനിക്കര ആശുപത്രിപ്പടിക്ക് സമീപമുള്ള കെട്ടിടത്തിലെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്.

 

സുഹൃത്തിനൊപ്പമായിരുന്നു കാർത്തികയുടെ താമസം. ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് വ്യാഴാഴ്ച വൈകിട്ട് ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു

ചോറ്റാനിക്കര: വാടകവീട്ടിൽ ഗർഭിണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശിനിയായ കാർത്തിക (25) ആണ് മരിച്ചത്. ചോറ്റാനിക്കര ആശുപത്രിപ്പടിക്ക് സമീപമുള്ള കെട്ടിടത്തിലെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്.

ഉടൻ കെട്ടഴിച്ച് സമീപത്തെ ടാറ്റാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സുഹൃത്തിനൊപ്പമായിരുന്നു കാർത്തികയുടെ താമസം. ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് വ്യാഴാഴ്ച വൈകിട്ട് ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് പ്രശ്നങ്ങൾ പരിഹരിച്ച് ഇരുവരെയും പറഞ്ഞയച്ചതായും പൊലീസ് പറഞ്ഞു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.