തൃശ്ശൂരിൽ 20-കാരിയായ ഗർഭിണി തീപ്പൊള്ളലേറ്റ് മരിച്ച സംഭവം: ഭർതൃമാതാവും അറസ്റ്റിൽ
തൃശ്ശൂരിൽ അഞ്ചുമാസം ഗർഭിണിയായ യുവതി ഭർതൃഗൃഹത്തിൽ തീപ്പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ഭർത്താവിന്റെ അമ്മയും അറസ്റ്റിൽ. നന്തിപുലം മാട്ടുമല സ്വദേശി മാക്കോത്ത് വീട്ടിൽ രജനി(49) യാണ് അറസ്റ്റിലായത്. ഇവരുടെ മകൻ ഷാരോണിന്റെ ഭാര്യ അർച്ചന (20) കഴിഞ്ഞ 26-ന് പൊള്ളലേറ്റ് മരിച്ചിരുന്നു.
Dec 2, 2025, 09:30 IST
വരന്തരപ്പിള്ളി : തൃശ്ശൂരിൽ അഞ്ചുമാസം ഗർഭിണിയായ യുവതി ഭർതൃഗൃഹത്തിൽ തീപ്പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ഭർത്താവിന്റെ അമ്മയും അറസ്റ്റിൽ. നന്തിപുലം മാട്ടുമല സ്വദേശി മാക്കോത്ത് വീട്ടിൽ രജനി(49) യാണ് അറസ്റ്റിലായത്. ഇവരുടെ മകൻ ഷാരോണിന്റെ ഭാര്യ അർച്ചന (20) കഴിഞ്ഞ 26-ന് പൊള്ളലേറ്റ് മരിച്ചിരുന്നു.
അർച്ചനയുടെ അച്ഛൻ മനക്കലക്കടവ് വെളിയത്ത് പറമ്പിൽ ഹരിദാസന്റെ പരാതിയിലാണ് അറസ്റ്റ്. ഭർത്താവിന്റെ വിടിനോടുചേർന്നുള്ള കനാലിലാണ് അർച്ചനയുടെ മൃതദേഹം കണ്ടത്. സംഭവത്തിൽ നേരത്തേ അറസ്റ്റിലായ ഷാരോൺ ഇപ്പോൾ റിമാൻഡിലാണ്.
ചാലക്കുടി ഡിവൈഎസ്‌പി വി.കെ. രാജുവിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്. കോടതിയിൽ ഹാജരാക്കിയ രജനിയെ റിമാൻഡ് ചെയ്തു.