പ്രതാപൻ രാവിലെ കോൺഗ്രസും വൈകിട്ട് ബിജെപിയും; യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപനെതിരേ ഗുരുതര ആരോപണവുമായി നാട്ടിക കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്‍റ് പി.കെ. ഫിറോസ്

മണലൂർ യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപൻ  കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയിൽ നിന്ന് എട്ട് കോടി വാങ്ങി വോട്ട് മറിച്ചുവെന്ന് നാട്ടിക കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്‍റ് പി.കെ. ഫിറോസ്. പ്രതാപൻ രാവിലെ കോൺഗ്രസും വൈകിട്ട് ബിജെപിയുമാണെന്നും ഫിറോസ് പറഞ്ഞു.

 

തൃശൂർ: മണലൂർ യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപൻ  കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയിൽ നിന്ന് എട്ട് കോടി വാങ്ങി വോട്ട് മറിച്ചുവെന്ന് നാട്ടിക കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്‍റ് പി.കെ. ഫിറോസ്. പ്രതാപൻ രാവിലെ കോൺഗ്രസും വൈകിട്ട് ബിജെപിയുമാണെന്നും ഫിറോസ് പറഞ്ഞു. സിപിഎമ്മിന്‍റെ തൃശൂർ ജില്ലാക്കമ്മിറ്റി ഓഫീസിൽ എൽഡിഎഫ് നടത്തിയ വാർത്താസമ്മേളനത്തിൽവെച്ചാണ് സ്വന്തം പാർട്ടി സ്ഥാനാർഥിക്കെതിരേ ഗുരുതര ആരോപണം നടത്തിയത്.

'കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെ ജയിപ്പിക്കുന്നതിന് വേണ്ടി പ്രതാപൻ നടത്തിയ ഇടപെടൽ എന്നുപറഞ്ഞാൽ നിസാരമല്ല. കോടാനുകോടി രൂപയുടെ ഇടപാടാണ്. സത്യം എന്റെ കണ്ണുകൊണ്ട് കണ്ടതാണ്. എട്ടുകോടി രൂപയാണ് നാട്ടികയിലും മണലൂരിലും സുരേഷ് ഗോപിയുടെയും ബിജെപിയുടെയും കയ്യിൽനിന്ന് പ്രതാപൻ കൈപ്പറ്റി വിതരണം ചെയ്തത്.- ഫിറോസ് പറഞ്ഞു.