10 കൊല്ലത്തിനിടയിൽ കേന്ദ്ര അധികാരവും, പണവും പി.ആർ വർക്കും അടക്കം പ്രയോഗിച്ചിട്ടും കേരളത്തിൽ എൻഡിഎക്ക് 6 ലക്ഷത്തോളം വോട്ടുകൾ കുറയുകയാണുണ്ടായത് : സച്ചിദാനന്ദൻ
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രതികരണവുമായി കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ സച്ചിദാനന്ദൻ രംഗത്ത്. 10 കൊല്ലത്തിനിടയിൽ കേന്ദ്ര അധികാരവും, പണവും പി.ആർ വർക്കും മാധ്യമ സ്വാധീനവും വർഗീയ കാർഡുകളും സൈബർ ഗുണ്ടായിസവും അടക്കം പ്രയോഗിച്ചിട്ടും കേരളത്തിൽ എൻഡിഎക്ക് 6 ലക്ഷത്തോളം വോട്ടുകൾ കുറയുകയാണുണ്ടായതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഇതിന്റെ അർത്ഥം കേരളത്തിലെ മതേതര-മത മൈത്രീ പ്രസ്ഥാനങ്ങൾ നിശ്ശബ്ദമാകണം എന്നല്ല, മറിച്ച് അവരുടെ വോട്ട് ശതമാനം പൂജ്യമാകും വരെ നിരന്തരമായി പ്രവർത്തിക്കണം. ഇല്ലെങ്കിൽ രഹസ്യധാരണകളും അട്ടിമറിയും കൊണ്ട് തമിഴ്നാടും ബംഗാളും കേരളത്തിലും ആവർത്തിക്കാൻ കേന്ദ്ര ഭരണകക്ഷി ശ്രമിക്കും. കേരളത്തിലും ഭരണപക്ഷവും പ്രതിപക്ഷവും പ്രവർത്തിക്കുന്ന രീതികൾ ഗ്രതയോടെ നിരീക്ഷിക്കുകയും വേണം. ഇരുകൂട്ടരും സന്ധി ചെയ്തതും കൂറ് മാറിയതുമായ അവസരങ്ങൾ കണ്ണ് തുറന്നിരുന്നവർക്ക് അറിയാമല്ലോയെന്നും അദ്ദേഹം കുറിച്ചു.