പിപി ദിവ്യ കേരള പൊലീസിന്റെ സംരക്ഷണയിൽ ; അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ഒരിക്കലും കഴിയുമെന്ന് തോന്നുന്നില്ല’; കെ സുരേന്ദ്രന്‍
പിപി ദിവ്യ കേരള പൊലീസിന്റെ സംരക്ഷണയിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു . ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ കേരള പൊലീസിന് ഒരിക്കലും കഴിയുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പിപി ദിവ്യ കേരള പൊലീസിന്റെ സംരക്ഷണയിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു . ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ കേരള പൊലീസിന് ഒരിക്കലും കഴിയുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദിവ്യയെ അറസ്റ്റ് ചെയ്താല്‍ സിപിഐഎമ്മിലെ ഉന്നതന്റെ ഇടപാടുകള്‍ അടക്കം പുറത്താകുമെന്ന ആശങ്കയാണ് പാര്‍ട്ടിക്കെന്നും അദ്ദേഹം വ്യക്തമാക്കി. നവീന്റെ കുടുംബത്തിനൊപ്പം ഉണ്ടെന്നൊക്കെ വെറും കണ്ണില്‍ പൊടിയിടാന്‍ പറയുകയാണെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു .
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിന് ജനം മറുപടി നല്‍കുമെന്നും കെ സുരേന്ദ്രന്‍ ട്വന്റി ഫോറിനോട് പറഞ്ഞു. അങ്ങേയറ്റം അപലപനീയമായ പ്രസ്ഥാവനയാണ് എന്‍എന്‍ കൃഷ്ണദാസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും സിപിഐഎമ്മിന്റെ സമീപനരീതി തന്നെ ഇങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു. സാംസ്‌ക്കാരിക നായകന്മാരോ എഴുത്തുകാരോ ഒന്നും ഈ വിഷയത്തില്‍ പ്രതികരിച്ച് കണ്ടില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ജോലിയാണ് ചെയ്യുന്നത്,അതിന് പോലും വിലങ്ങിടാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.