'ദിവ്യയുടെ ജാമ്യപേക്ഷ തള്ളിയതോടെ സർക്കാരും പാർട്ടിയും നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് വ്യക്തമായി' : കെ പി ഉദയഭാനു
പി പി ദിവ്യയുടെ ജാമ്യപേക്ഷ തള്ളിയതോടെ സർക്കാരും പാർട്ടിയും നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് വ്യക്തമായെന്ന് സി പി ഐ എം പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കെ പി ഉദയഭാനു.
പി പി ദിവ്യയുടെ ജാമ്യപേക്ഷ തള്ളിയതോടെ സർക്കാരും പാർട്ടിയും നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് വ്യക്തമായെന്ന് സി പി ഐ എം പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കെ പി ഉദയഭാനു.
കോടതിയിൽ നിൽക്കുന്ന കേസ് ആയതിനാൽ ആണ് പ്രതികരിക്കാതിരുന്നതെന്നും കുടുംബത്തോടൊപ്പം ഉണ്ടെന്ന് പാർട്ടി സെക്രട്ടറി നേരത്തെ വ്യക്തമാക്കിയതാണെന്നും ഉദയഭാനു റിപ്പോർട്ടറിനോട് പ്രതികരിച്ചു. പി പി ദിവ്യയുടെ മേൽ ചുമത്തിയത് ജാമ്യം ഇല്ലാത്ത വകുപ്പ് ആണ്. തുടർനടപടികൾ വേണ്ടതു പോലെ സർക്കാർ ചെയ്യുമെന്നും കെ പി ഉദയഭാനു പറഞ്ഞു.
തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ തള്ളിയത്. ഒറ്റവാക്കിലായിരുന്നു കോടതി ഉത്തരവ്. ആത്മഹത്യാപ്രേരണക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താന്‍ തക്ക പ്രവര്‍ത്തി താന്‍ ചെയ്തിട്ടില്ലെന്നായിരുന്നു ദിവ്യയുടെ പ്രധാന വാദം.
ഏതു ഉപാധികളും അംഗീകരിക്കാം എന്നും സ്ത്രീയെന്ന പരിഗണന നല്‍കി മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ദിവ്യ കോടതിയില്‍ അപേക്ഷിച്ചിരുന്നു. പ്രോസിക്യൂഷനും നവീന്‍ ബാബുവിന്റെ കുടുംബ അഭിഭാഷകനും ദിവ്യയുടെ വാദങ്ങളെ കോടതിയില്‍ എതിര്‍ത്തിരുന്നു.